Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാമിലും പണംവാരി കോലി; ഓരോ പോസ്റ്റിനും പ്രതിഫലം കോടികള്‍

1,96,000 ഡോളറാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾക്കായി കോലി ഈടാക്കുന്നത്. ഏകദേശം 1.36 കോടി രൂപ. മൂന്നു കോടി 60 ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെ പിന്തുടരുന്നത്.

Virat Kohli 9th in Instagram Rich List
Author
London, First Published Jul 24, 2019, 6:54 PM IST

ദില്ലി: ക്രിക്കറ്റിലും പരസ്യവരുമാനത്തിലും മാത്രമല്ല കായികരംഗത്ത്  സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വരുമാനത്തിലും ഇന്ത്യക്കാരില്‍ താന്‍ തന്നെയാണ് ഒന്നാം നമ്പറെന്ന് തെളിയിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഏറ്റവും കൂടുതല്‍ പണം നേടുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു ക്രിക്കറ്റ് താരമാണ് കോലി. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ HopperHQ  പുറത്തുവിട്ട 2019ല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കായിക താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കോലി. പിന്നിലാക്കിയതാകട്ടെ ഫുട്ബോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ, ലൂയി സുവാരസ് ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസ് എന്നിവരെയും.

ഫുട്ബോളിലെ ത്രിമൂര്‍ത്തികളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, നെയ്മര്‍, ലിയോണല്‍ മെസ്സി എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 1,96,000 ഡോളറാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾക്കായി കോലി ഈടാക്കുന്നത്. ഏകദേശം 1.36 കോടി രൂപ. മൂന്നു കോടി 80 ലക്ഷം ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ കോലിയെ പിന്തുടരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

🎯

A post shared by Virat Kohli (@virat.kohli) on Jul 18, 2019 at 5:10am PDT

ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പോസ്റ്റിന് 9,75,000 ഡോളര്‍ ഈടാക്കുന്നു. മെസ്സിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി നെയ്മര്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം നാലാം സ്ഥാനത്തെത്തി.

നെയ്മര്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 7,22,000 ഡോളര്‍ ഈടാക്കുമ്പോള്‍ മെസ്സി 6,48,000 ഡോളര്‍ ഈടാക്കുന്നു. കോലിയെക്കൂടാതെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ആദ്യ 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. 2019ലെ ഫോര്‍ബസ് പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണം നേടുന്ന കായികതാരങ്ങളിലൊരാളായും കോലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം  പരസ്യങ്ങളില്‍ നിന്ന് രണ്ട് കോടി പത്ത് ലക്ഷം ഡോളറും ശമ്പളയിനത്തില്‍ 40 ലക്ഷം ഡോളറും കോലി ഒരു വര്‍ഷം സമ്പാദിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios