റയലിനോട് പകരം ചോദിക്കാന്‍ വിദാലുണ്ടാവില്ല

First Published 17, Apr 2018, 9:38 AM IST
arturo vidal miss champions league first leg
Highlights
  • കാല്‍മുട്ടിനു പരിക്കേറ്റതാണ് താരത്തിന് വിനയായത്.

മ്യൂനിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബയേണ്‍ മ്യൂനിച്ച് താരം അര്‍തുറോ വിദാലിന് കളിക്കാനാവില്ല. കാല്‍മുട്ടിനു പരിക്കേറ്റതാണ് താരത്തിന് വിനയായത്. ബൊറൂസിയ മോഷന്‍ഗ്ലാഡ്ബാഷുമായുള്ള മത്സരത്തിന് ശേഷം നടന്ന പരിശീലനത്തിനിടെയാണ് വിദാലിന് പരിക്കേറ്റത്. ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് കോച്ച് യപ്പ് ഹൈങ്ക്‌സ് വ്യക്തമാക്കി.

ഇതോടെ മെയ് രണ്ടിന് റയല്‍ മാഡ്രിഡിനെതിരേ നടക്കുന്ന ചാംപ്യന്‍സ് ലീഗ് സെമിയില്‍ ബയേണിന് വിദാലിന്റെ സേവനം ലഭിക്കില്ല. നാളെ നടക്കാനിരിക്കുന്ന ജര്‍മന്‍ കപ്പ് സെമി ഫൈനലിലും താരം പുറത്തിരിക്കും. നേരത്തെ ചാംപ്യന്‍സ് ലീഗ് ഡ്രോ പൂര്‍ത്തിയായപ്പോള്‍ റയലിന് വേണ്ടി കാത്തിരിക്കുകയാണെന്ന് വിദാല്‍ കുറിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം റയലിനോട് തോറ്റാണ് ബയേണ്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്. അന്ന് വിദാലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ബയേണിന് തോല്‍പ്പിച്ചതും ഇത് തന്നെയായിരുന്നു.
 

loader