സൈനികവേഷത്തില്‍ എത്തി ധോണി പത്മഭൂഷണ്‍ ഏറ്റുവാങ്ങി- വീഡിയോ

First Published 3, Apr 2018, 12:34 PM IST
Dhoni honoured with Padma Bhushan Award by President Ram Nath Kovind
Highlights

സൈനികവേഷത്തില്‍ എത്തി ധോണി പത്മഭൂഷണ്‍ ഏറ്റുവാങ്ങി- വീഡിയോ

മുൻ ഇന്ത്യൻ നായകൻ ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സൈനികവേഷത്തില്‍ എത്തിയാണ് രാഷ്‍ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ധോണി പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ്  ധോണി. അതിനാലാണ് ധോണി സൈനികവേഷത്തില്‍ എത്തി അവാര്‍ഡ് സ്വീകരിച്ചത്. കപില്‍ ദേവിനാണ് ഇതിനു മുമ്പ് ക്രിക്കറ്റ് ലോകത്ത് നിന്ന് പത്മഭൂഷണ്‍ ലഭിച്ചിട്ടുള്ളത്. ബില്യാര്‍ഡ്‌സ് ലോക ചാമ്പ്യന്‍ പങ്കജ് അദ്വാനിയും രാഷ്‍ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

loader