ദുബായ്: 2018ലെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകന്‍. കഴിഞ്ഞ വര്‍ഷം കളിച്ച 13 ടെസ്റ്റുകളില്‍ നിന്ന് 55.08 ശരാശരിയില്‍ അഞ്ച് സെഞ്ചുറികളടക്കം 1322 റണ്‍സടിച്ച കോലി 14 ഏകദിനങ്ങളില്‍ നിന്ന് 133.55 ശരാശരിയില്‍ ആറ് സെഞ്ചുറികളടക്കം 1202 റണ്‍സും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച 13 ടെസ്റ്റില്‍ ആറെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണം തോറ്റു. 14 ഏകദിനങ്ങളില്‍ ഒമ്പതെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു. ഒരു മത്സരം ടൈ ആയി.

ഐസിസി ടെസ്റ്റ് ടീം: ടോം ലഥാം(ന്യൂസിലന്‍ഡ്), ദിമുത് കരുണരത്നെ(ശ്രീലങ്ക), കെയ്ന്‍ വില്യാംസണ്‍(ന്യൂസിലന്‍ഡ്), വിരാട് കോലി(ഇന്ത്യ), ഹെന്‍റി നിക്കോള്‍സ്(ന്യൂസിലന്‍ഡ്), റിഷഭ് പന്ത്(ഇന്ത്യ), ജേസണ്‍ ഹോള്‍ഡര്‍(വെസ്റ്റ് ഇന്‍ഡീസ്), കാഗിസോ റബാഡ(ദക്ഷിണാഫ്രിക്ക), നഥാന്‍ ലിയോണ്‍(ഓസ്ട്രേലിയ), ജസ്പ്രീത് ബൂമ്ര(ഇന്ത്യ), മുഹമ്മദ് അബ്ബാസ്(പാക്കിസ്ഥാന്‍).

ഐസിസി ഏകദിന ടീം: രോഹിത് ശര്‍മ(ഇന്ത്യ), ജോണി ബെയര്‍സ്റ്റോ(ഇംഗ്ലണ്ട്), വിരാട് കോലി(ഇന്ത്യ), ജോ റൂട്ട്(ഇംഗ്ലണ്ട്), റോസ് ടെയ്‌ലര്‍(ന്യൂസിലന്‍ഡ്), ജോസ് ബട്‌ലര്‍(ഇംഗ്ലണ്ട്), ബെന്‍ സ്റ്റോക്സ്(ഇഗ്ലണ്ട്), മുസ്തഫിസുര്‍ റഹ്മാന്‍(ബംഗ്ലാദേശ്), റഷീദ് ഖാന്‍(അഫ്ഗാനിസ്ഥാന്‍), കുല്‍ദീപ് യാദവ്(ഇന്ത്യ), ജസ്പ്രീത് ബൂമ്ര(ഇന്ത്യ).