വിക്കറ്റ് കീപ്പര്‍ ആയായിരിക്കണമെന്നതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. സഞ്ജുവിനെ കൂടാതെ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കാണ് മുന്‍ഗണന

ദില്ലി: ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം 28ന് ദില്ലിയില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ ദില്ലിയിലുണ്ട് രോഹിത്. ഐപിഎല്ലില്‍ നാളെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് വേണ്ടിയാണ് രോഹിത് ദില്ലിയിലെത്തിയത്. ശേഷം മറ്റന്നാല്‍ യോഗം ചേരും. ടീമിനെ അന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

വിക്കറ്റ് കീപ്പര്‍ ആയായിരിക്കണമെന്നതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. സഞ്ജുവിനെ കൂടാതെ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കാണ് മുന്‍ഗണന. ഐപിഎല്‍ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ പന്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 342 റണ്‍സാണ് ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ പന്ത് നേടിയത്. 161.32 സ്ട്രൈക്ക് റേറ്റാണ് പന്തിനുള്ളത്. 

Scroll to load tweet…
Scroll to load tweet…

എട്ട് കളികളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികളടക്കം 152.42 സ്ട്രൈക്ക് റേറ്റില്‍ 314 റണ്‍സുമായി സഞ്ജു പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് 140 സ്ട്രൈക്ക് റേറ്റില്‍ 287 റണ്‍സുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തും. കാര്‍ത്തികിന് നാല് ഇന്നിംഗ്സുകളില്‍ നിന്ന് 209.75 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 172 റണ്‍സുണ്ട്. 

Scroll to load tweet…
Scroll to load tweet…

എന്നാല്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഐപിഎല്ലിനെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. പിടിഐയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പന്ത് ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായും ഫിനിഷറായും സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. സ്വഭാവികമായിട്ടും ബാക്ക് അപ്പ് കീപ്പറായി സഞ്ജുവിനെയാണ് പരിഗണിക്കേണ്ടത്. എന്നാല്‍ രാഹുലിന് നറുക്ക് വീണേക്കും. ഷോട്ടുകള്‍ പായിക്കുന്നതിലെ വൈവിധ്യമാണ് രാഹുലിനെ സഞ്ജുവിനേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ജു തന്നെ കോലിയേക്കാള്‍ കേമന്‍! മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയര്‍ത്താനും അവസരം

എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. സഞ്ജുവിന് തിരഞ്ഞെടുത്തില്ലെങ്കില്‍ അത് താരത്തോട് ചെയ്യുന്ന കടുത്ത അനീതിയാവും.

YouTube video player