Asianet News MalayalamAsianet News Malayalam

ഇതാണ് ധോണി സ്റ്റൈല്‍; ഓസീസിനെ തല്ലിച്ചതച്ച് റെക്കോര്‍ഡ് ബുക്കില്‍

ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.

ind vs ausis 2018 19 ms dhoni creates history In Australia
Author
Melbourne VIC, First Published Jan 18, 2019, 8:41 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര ഇന്ത്യക്ക് സമ്മാനിച്ച് ഫിനിഷര്‍ എം എസ് ധോണി കയറിപ്പറ്റിയത് അപൂര്‍വ പട്ടികയില്‍. ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

മെല്‍ബണില്‍ വ്യക്തിഗത സ്‌കോര്‍ 36ല്‍ നില്‍ക്കേയാണ് ധോണി ആയിരം തികച്ചത്. മത്സരത്തില്‍ ധോണി 114 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്തിരുന്നു. ധോണിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് കങ്കാരുക്കളുടെ നാട്ടിലെ ആദ്യ ഏകദിന പരമ്പര ജയം സമ്മാനിച്ചത്. ഇന്ത്യ 49.2 ഓവറില്‍ ഓസീസ് ഉയര്‍ത്തിയ 230 റണ്‍സ് മറികടന്നു. കേദാര്‍ ജാദവ് (61), വിരാട് കോലി (46) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടാന്‍ ധോണിക്കായി. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പുറത്താവാതെ നിന്ന ധോണി 193 റണ്‍സാണ് അടിച്ചെടുത്തത്.

Follow Us:
Download App:
  • android
  • ios