കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

First Published 6, Apr 2018, 8:41 AM IST
kerala blasters meets neroca fc
Highlights
  • ഐ ലീഗ് രണ്ടാം സ്ഥാനക്കാരാണ് നെറോക എഫ്‌സി.

ഭൂവനേശ്വര്‍: ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഒരിക്കല്‍കൂടി പന്ത് തട്ടാനൊരുങ്ങുന്നു. സൂപ്പര്‍ ലീഗില്‍ നെറോക എഫ്‌സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളി. ഐ ലീഗ് രണ്ടാം സ്ഥാനക്കാരായാണ് നെറോക എഫ്‌സി സീസണ്‍ അവസാനിപ്പിച്ചത്.  ഇന്ന് രാത്രി എട്ടിന് ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ച ബെര്‍ബറ്റോവ്, ഗുഡ്‌ജോണ്‍, ഇയാന്‍ ഹ്യൂം തുടങ്ങിയവര്‍ ഒന്നും ഇല്ലാതെയാണ് ഭുവനേശ്വറില്‍ എത്തിയിരിക്കുന്നത്. വിങ്ങറായ ജാക്കിചന്ദ് സിംഗും ടീമിനൊപ്പം ഇല്ല. ഐഎസ്എല്ലില്‍ നിന്ന് വ്യത്യസ്തമായി യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാകും ഇന്ന് ജെയിംസ് ടീമിനെ ഇറക്കുക. 

ഋഷി ദത്ത്, ജിഷ്ണു ബാലകൃഷ്ണന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ എങ്കിലും ഇന്ന് ആദ്യ ഇലവനില്‍ എത്തിയേക്കും. വിജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ബെംഗളൂരു എഫ് സിയെ ആകും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. സൂപ്പര്‍ കപ്പില്‍ പൊതുവെ ഐ എസ് എല്‍ ക്ലബുകള്‍ക്ക് തിരിച്ചടിയാണ്. അവസാന അഞ്ചു മത്സരങ്ങളില്‍ വെറും ഒരു പരാജയം മാത്രമെ നെറോകയ്ക്ക് ഉള്ളൂ.

loader