സന്തോഷ് ട്രോഫി; ജിതിന്റെ ഗോളിന് കേരളം മുന്നില്‍

First Published 1, Apr 2018, 3:18 PM IST
kerala leads vs bengal in santosh trophy final
Highlights
  • കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ കേരളം ഒരു ഗോളിന് മുന്നിലാണ്.

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി കിരീടവും കേരളവും തമ്മിലിനി 45 മിനിറ്റ് ദൂരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ കേരളം ഒരു ഗോളിന് മുന്നിലാണ്. 19ാം മിനിറ്റില്‍ എം.എസ്. ജിതിനാണ് കേരളത്തിന്റെ ഗോള്‍ നേടിയത്. 

സെമിഫൈനലില്‍ ഗോള്‍ നേടിയ വി.കെ.അഫ്ദലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണു കേരളം ടീം ഒരുക്കിയത്. അഫ്ദലിനൊപ്പം അണ്ടര്‍ 21താരം പി.സി.അനുരാഗ് ആദ്യ ഇലവനിലുണ്ട്. സെമിഫൈനലില്‍ പരിക്കേറ്റ മുന്നേറ്റ നിര താരം സജിത് പൗലോസിന് കേരളം വിശ്രമം അനുവദിച്ചു. 

ജിതന്‍ മുമ്‌റു, ബിദ്യാസാഗര്‍ സിങ്, തീര്‍ഥങ്കര്‍ സര്‍ക്കാര്‍ തുടങ്ങിയ മുന്‍നിരതാരങ്ങളെല്ലാം ബംഗാളിന്റെ ആദ്യ ഇലവനിലുണ്ട്.

loader