ബാഴ്സയ്ക്ക് പുറത്തേക്ക് വഴിയൊരുക്കി റോമ

First Published 11, Apr 2018, 8:28 AM IST
Roma dump Lionel Messi led Barcelona out of Champions League
Highlights
  • ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍  വമ്പന്‍ അട്ടിമറി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് എ.എസ്.റോമ സെമിയില്‍ കടന്നു

റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍  വമ്പന്‍ അട്ടിമറി. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബാഴ്സലോണയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് എ.എസ്.റോമ സെമിയില്‍ കടന്നു. എവേ ഗോളിന്‍റെ ആനുകൂല്യത്തിലാണ് റോമയുടെ സെമി പ്രവേശനം.  ആദ്യ പാദത്തില്‍ ഒന്നിനെതിരെ 4 ഗോളിന് 
ബാഴ്സ ജയിച്ചിരുന്നു. എഡിന്‍ സെക്കോ, ഡാനിയേല്‍ ഡി റോസി, കോസ്റ്റാസ് മനോലാസ് എന്നിവാണ് റോമയ്ക്കായി വല ചലിപ്പിച്ചത്.

മറ്റൊരു മത്സരത്തില്‍, ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ജീവന്‍മരണ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ലിവര്‍പൂള്‍ 2-1നാണ് സിറ്റിയെ തോല്‍പ്പിച്ചത്. എവേ ഗോളിന്‍റെ മികവില്‍ ലിവര്‍പൂള്‍ സെമിയിലേക്ക് മുന്നേറി. 

മുഹമ്മദ് സലാഹും റോബര്‍ട്ടോ ഫെര്‍മിനോയുമാണ് ഗോളുകള്‍ നേടിയത്. ഗബ്രിയേല്‍ ജീസസിന്‍റെ വകയായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍.  മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനോട് തോറ്റതിന് പിന്നാലെയാണ് സിറ്റിയുടെ ഈ തിരിച്ചടി

loader