Asianet News MalayalamAsianet News Malayalam

ഷവോമിയുടെ പ്രൈവസി പോളിസികള്‍ അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും

  • വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് ഷവോമി
  • കോണ്ടാക്ട് നമ്പറുകളും, ഈ-മെയില്‍ അഡ്രസ്സുകളും ചോരും
  • ഉപഭോക്താവിന് വെല്ലുവിളിയായി പ്രൈവസി പോളിസി
before you buy any Xiaomi smartphone must know their privacy policy
Author
First Published Jun 8, 2018, 2:29 PM IST

മുംബൈ: ചൈനീസ് ഇന്‍റര്‍നെറ്റ് സ്റ്റാര്‍ട്ട്അപ്പ് ആയ ഷവോമിയുടെ ഇന്ത്യയിലെ വളര്‍ച്ച പെട്ടന്നായിരുന്നു. വളരെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റിനെ ഷവോമി കയ്യടക്കിയത്. എന്നാല്‍ ഷവോമിയുടെ പ്രൈവസി പോളിസികള്‍ ഉപഭോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാണ്.  യൂറോപ്യന്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍റെ (ജിഡിപിആര്‍) നിയമ പ്രകാരം, 2018 മേയ് 25 മുതല്‍ ഷവോമി ഇന്ത്യയില്‍ പ്രൈവസി പോളിസി നടപ്പാക്കാക്കുകയായിരുന്നു. നിയമങ്ങള്‍ ഷവോമി നടപ്പാക്കിയെങ്കിലും പ്രൈവസി പോളിസിയെക്കുറിച്ച് അറിയാതെയാണ് ഇന്ത്യയില്‍ ഭൂരിഭാഗം പേരും ഫോണ്‍ വാങ്ങുന്നത്. ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്ട് നമ്പറുകള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രൈവസി പോളിസിയാണ് ഷവോമിയുടേത്.

വ്യക്തിയുടെ സ്വകാര്യ വിവരങ്ങളായ പേര്, ജനന തീയതി, ലിംഗം തുടങ്ങിയവ ഷവോമി ശേഖരിച്ചു വെക്കുന്നുണ്ട്. വ്യക്തിയെ കേന്ദ്രീകരിച്ച വിവരങ്ങള്‍ അറിയാനാണിത്. ഉപഭോക്താവ് ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന കോണ്ടാക്റ്റ് നമ്പറുകള്‍, ഈ-മെയില്‍ അഡ്രസ്സുകള്‍ തുടങ്ങിയവയാണ് മറ്റൊന്ന്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, അക്കൗണ്ട് ഹോള്‍ഡര്‍ നേം തുടങ്ങിയ സാമ്പത്തിക വിവരങ്ങളും ഉപഭോക്താവിന് ഷവോമിക്ക് നല്‍കേണ്ടി വരുന്നു. സ്ഥലം, ജോലി, വിദ്യാഭ്യാസം തുടങ്ങി ഉപഭോക്താവിന്‍റെ പ്രൊഫഷണല്‍ പശ്ചാത്തലം, വീട്ടുവിലാസം എന്നിവ ഷവോമി ആവശ്യപ്പെടുന്നു. 

before you buy any Xiaomi smartphone must know their privacy policy

ഉപഭോക്താവിന്റെ സാമൂഹിക പശ്ചാത്തലവും പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ് പ്രൊഫഷണല്‍ ഡാറ്റ ആവശ്യപ്പെടുന്നത്.  പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് മുതലായ സര്‍ക്കാര്‍ അംഗീകൃത രേഖകളാണ് ഷവോമി സേവ് ചെയ്യുന്ന മറ്റു വിവരങ്ങള്‍. എം ഐ ക്ലൗഡില്‍ സേവ് ചെയ്ത ഫോട്ടോ, കോണ്ടാക്റ്റ് നമ്പറുകള്‍ എന്നിവയും ഷവോമി ശേഖരിച്ചു വെക്കുന്നുണ്ട്. 

ഫോണിന്‍റെ ഐഎംഇഐ നമ്പര്‍, ഐഎംഎസ്‌ഐ നമ്പര്‍, സീരിയല്‍ നമ്പര്‍, എംഎസി നമ്പര്‍, എംഐയുഐ വേര്‍ഷന്‍ തുടങ്ങിയ വിവരങ്ങള്‍ പ്രൈവസി പോളിസിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങളായ കണ്ട്രി കോഡ്, സിറ്റി കോഡ്, മൊബൈല്‍ നെറ്റ്‌വര്‍ക്ക് കോഡ്, സെല്‍ ഐഡന്റിറ്റി, ലോംഗിറ്റിയൂട്, ലാറ്റിറ്റിയൂഡ്, ടൈം സോണ്‍ സെറ്റിംഗ്, ലാംങ്ക്വേജ് സെറ്റിംഗ് തുടങ്ങിയവയും ഉപഭോക്താവിന് ഷവോമിക്ക് നല്‍കേണ്ടി വരുന്നു.

Follow Us:
Download App:
  • android
  • ios