Asianet News MalayalamAsianet News Malayalam

രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രസവാനന്തര വിഷാദത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉപാസന

‌പ്രസവാനന്തരം വിഷാദാവസ്ഥയിലേക്ക് പോകാമായിരുന്ന തന്നെ തെറാപ്പിസ്റ്റിനെ പോലെ താങ്ങി നിർത്തിയത് ഭർത്താവ് രാം ചരൺ ആയിരുന്നെന്ന് ഉപാസന കാമനേനി. 

ram charan is my therapist,opened up about postpartum depression upasana kamineni
Author
First Published May 16, 2024, 9:45 PM IST

​​ഗർഭകാലത്ത് മാത്രമല്ല പ്രസവശേഷവും സ്ത്രീകൾക്ക് ഏറെ പരിചരണം നൽകേണ്ട സമയമാണ്. കാരണം പ്രസവശേഷം മാനസികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാകാം. മാത്രമല്ല ആ സമയങ്ങളിൽ വിഷാദരോഗത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

‌പ്രസവാനന്തരം വിഷാദാവസ്ഥയിലേക്ക് പോകാമായിരുന്ന തന്നെ തെറാപ്പിസ്റ്റിനെ പോലെ താങ്ങി നിർത്തിയത് ഭർത്താവ് രാം ചരൺ ആയിരുന്നെന്ന് ഉപാസന കാമനേനി. തനിക്ക് മാനസിക പിരിമുറുക്കമുണ്ടായപ്പോൾ കൂടെ നിന്ന രാം ചരണിനെ തെറാപ്പിസ്റ്റ് എന്നാണ് ഉപാസന വിശേഷിപ്പിച്ചത്.

മാതൃത്വത്തിലേക്കുള്ള പരിവർത്തനം ഒരു അഗാധമായ യാത്രയാണ്. പക്ഷേ തീർച്ചയായും വെല്ലുവിളികൾ നിറഞ്ഞുമാണ്...-  ഉപാസന പറഞ്ഞു.

മാതൃത്വത്തിൻ്റെ യാത്രയിൽ ഒരു സഹായിയായ പങ്കാളി ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഉപാസന ഊന്നിപ്പറയുന്നു. മകൾ ജനിച്ചത് മുതൽ പിന്നെയുള്ള യാത്രയിൽ  എല്ലാക്കാര്യത്തിലും രാം ചരൺ തന്നെയായിരുന്നു ശക്തിയെന്നും ഉപാസന പറഞ്ഞു.

2023 ലാണ് രാം ചരൺ-ഉപാസന കാമനേനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് ജനിച്ചതിന് ശേഷം സ്വന്തം വീട്ടിലാണ് ഉപാസന താമസിക്കുന്നത്. പ്രസവാനന്തരം തനിക്ക് മാനസിക പിരിമുറുക്കങ്ങൾ അലട്ടിയിരുന്നതായും അതിനെ മറികടക്കാൻ സഹായിച്ചത് ഭർത്താവ് രാം ചരണിന്റെ സാന്നിധ്യമായിരുന്നുവെന്നും ഉപാസന അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 

ഹാപ്പി മദേർസ് ഡേ ; മാതൃദിനത്തിൽ അമ്മയ്ക്ക് സർപ്രെെസ് ഒരുക്കി പത്മയും കമലയും

 

Latest Videos
Follow Us:
Download App:
  • android
  • ios