NICHE - ഏറ്റവും പുതിയ കോഴ്സുകൾ, ഏറ്റവും മികച്ച വിദ്യാഭ്യാസം
പരമ്പരാഗത എൻജിനീയറിങ് പ്രോഗ്രാമുകൾക്ക് ഒപ്പം സ്പെഷ്യലൈസ്ഡ്, ട്രെൻഡിങ് പ്രോഗ്രാമുകളും നൽകുന്നുണ്ട് നിഷ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ആദ്യം തന്നെ 'നിഷ്' വിദ്യാർത്ഥികളുടെ കൈകളിലെത്തുന്നു.
കന്യാകുമാരിയിൽ 500-ൽ അധികം ഏക്കറിൽ പരന്നുകിടക്കുന്ന NICHE (നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ) ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. 25 പഠനവിഭാഗങ്ങളിലായി 3000-ത്തിൽ അധികം വിദ്യാർത്ഥികൾ. 15 വർഷമായി ഡീംഡ് ടു ബി യൂണിവേഴ്സിറ്റി പദവിയുള്ള 'നിഷി'ന്റെ വൈസ് ചാൻസലർ ഇന്ത്യയുടെ ആഗ്നി-ഫോർ, അഗ്നി-ഫൈവ് മിസൈൽ പദ്ധതികളുടെ പ്രൊജക്റ്റ് ഡയറക്ടർ ടെസി തോമസ് ആണ്.