അനുവാദമില്ലാതെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവിട്ടു;മുന്‍കാമുകനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ അമല പോളിന് അനുമതി

മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിംഗിന് എതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. തന്റെ അനുമതി ഇല്ലാതെ തെറ്റിധാരണ സൃഷ്ടിക്കാന്‍ ബോധപ്പൂര്‍വമായിരുന്നു ശ്രമം എന്ന് അമല പോള്‍ ആരോപിക്കുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ചിത്രങ്ങള്‍ ഭവ്‌നിന്ദര്‍ പിന്‍വലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ചിത്രങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. 

Video Top Stories