RRR Movie : ആവേശപ്പൂരമൊരുക്കി ആർആർആർ, പുലർച്ചെ തന്നെ ഫാൻസ് ഷോ തുടങ്ങി
ആവേശപ്പൂരമൊരുക്കി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ, പുലർച്ചെ തന്നെ ഫാൻസ് ഷോ തുടങ്ങി
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലി ചിത്രം ആർആർആർ (RRR Movie) തിയറ്ററുകളിൽ പ്രദർശനത്തിനെത്തി കഴിഞ്ഞു. ആദ്യ മണിക്കൂറുകൾ മുതൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. പുലർച്ചെ തന്നെ ചിത്രത്തിന്റെ ഫാൻസ് ഷോകൾ തുടങ്ങിയിരുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ്യ ചിത്രത്തിന് ശേഷം രാജമൗലിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ആർആർആർ. റിലീസ് ദിവസം തന്നെ വലിയ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെട്ടത്. തിയറ്ററുകൾക്ക് പുറത്ത് കട്ടൗട്ടുകൾ ഉയർത്തിയും ആർപ്പുവിളിച്ചും, ചെണ്ടകൊട്ടിയും ആർആർആർ ആഘോഷമാക്കുകയാണ് ഓരോ ആരാധകനും. ജൂനിയർ എൻടിആറിന്റെയും, രാംചരണിന്റെയും കൂറ്റൻ കട്ടൗട്ടുകളാണ് വിവിധയിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ചിത്രം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിച്ചു കഴിഞ്ഞു .