വെള്ളക്കെട്ടും ചളിയും നിറഞ്ഞ ഗ്രൗണ്ട്; ഇവിടെയാണ് നമ്മുടെ വനിതാ താരങ്ങൾ ഫുട്‍ബോൾ കളിച്ചത്!

അരുണാചൽ പ്രദേശിൽ നടന്ന 25-ാമത്‌ സീനിയർ വുമൺസ് നാഷണൽ ചാമ്പ്യൻഷിപ്പിൽ താരങ്ങൾക്ക് കളിക്കേണ്ടി വന്നത് വെള്ളക്കെട്ടും ചളിയും നിറഞ്ഞ ഗ്രൗണ്ടിൽ. പന്ത് ചലിപ്പിക്കാനോ അടുത്തയാൾക്ക് പാസ് ചെയ്യാനോ പോലും സാധിക്കാത്തത്ര മോശം ഗ്രൗണ്ടിൽ കളിക്കേണ്ടിവന്ന തങ്ങളുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിച്ചത് കർണാടകം വനിതാ ഫുട്‍ബോൾ ടീം നായികയാണ്. ഏതായാലും സംഭവം ചർച്ചയായതോടെ മത്സരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. 

Video Top Stories