Asianet News MalayalamAsianet News Malayalam

പ്രണയവിവാഹത്തില്‍ എതിര്‍പ്പ്; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭര്‍ത്താവിന്റെ സഹോദരനെ മര്‍ദ്ദിച്ചു

പ്രണയ വിവാഹത്തെ ചൊല്ലി തിരുവനന്തപുരം വട്ടപ്പാറയില്‍ സംഘര്‍ഷം. പെണ്‍കുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘം ഭര്‍ത്താവിന്റെ ജേഷ്ഠനെ കടയില്‍ കയറി മര്‍ദ്ദിച്ചു. വട്ടപ്പാറയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്ന റിജുവിനെയാണ് ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചത്. ഈ മാസം 14നായിരുന്നു റിജുവിന്റെ അനിയന്‍ റിജോയുടെ വിവാഹം. ഇതില്‍ എതിര്‍പ്പുണ്ടായിരുന്ന ബന്ധുക്കളാണ് പട്ടികയും മരക്കഷ്ണവുമായി റിജുവിനെ ആക്രമിച്ചത്.