ബംഗളുരുവില്‍ നിന്നെത്തിയ യുവാവ് രാത്രി പതിനൊന്ന് മണിവരെ വനത്തില്‍ കുടുങ്ങി;കളക്ടര്‍ നേരിട്ടെത്തി കടത്തിവിട്ടു


കൊവിഡ് നിയന്ത്രണത്തിന്റെ ചുമതല പൊലീസ് ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങള്‍ താളം തെറ്റി. വയനാട്ടില്‍ ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവിന് ആറ് മണിക്കൂര്‍ നേരമാണ് വനത്തില്‍ കുടുങ്ങി കിടക്കേണ്ടി വന്നത്. പാസുണ്ടായിട്ടും ഇയാളെ പൊലീസ് കടത്തിവിട്ടില്ല.പേരാമ്പ്ര സ്വദേശിയാണ് വയനാട് തോല്‍പ്പെട്ടിയില്‍ കുടുങ്ങിയത്. ഒടുവില്‍ രാത്രി 11 മണിയോടെ കളക്ടര്‍ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു.
 

Video Top Stories