രാജ്യത്ത് ആക്രമണം നടത്താനിരുന്ന ഒന്‍പത് തീവ്രവാദികള്‍ പിടിയില്‍; മൂന്ന് പേര്‍ കേരളത്തില്‍

എറണാകുളത്ത് നിന്നും മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നാണ് എന്‍ഐഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒന്‍പത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. 

Video Top Stories