Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ഥിയാക്കിയില്ല; ദേശീയ നേതൃത്വത്തെ അതൃപ്തിയറിയിച്ച് ശ്രീധരന്‍പിള്ള

സ്ഥാനാര്‍ഥികളെ ഇനിയും പ്രഖ്യാപിക്കാതെ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പട്ടികയിലില്ല.


ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം വീണ്ടും വൈകുകയാണ്. പത്തനംതിട്ടയില്‍ സീറ്റ് നല്‍കാത്തതിലെ അതൃപ്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചു. അതിനിടയില്‍ ശബരിമലയിലൂന്നി പ്രചാരണം ശക്തമാക്കാന്‍ ആര്‍എസ്എസും ഒരുങ്ങുകയാണ്.