സിപിഎം-സിപിഐ തര്‍ക്കമുണ്ടായാലും തങ്ങളൊരു പാര്‍ട്ടിയെപ്പോലെയാണെന്ന് സുനില്‍കുമാര്‍

തൃശ്ശൂരില്‍ സിപിഐ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച നിലയിലാണെന്നും സിഎന്‍ ജയദേവനെ മത്സരിപ്പിക്കാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍. ജില്ലയില്‍ പല സ്ഥലത്തും സിപിഎമ്മുമായി തര്‍ക്കമുണ്ടെങ്കിലും ഒരു പാര്‍ട്ടിയെപ്പോലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
 

Video Top Stories