മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഹര്‍ത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു

ഹര്‍ത്താലുകളും മിന്നല്‍ പണിമുടക്കുകളും പാടില്ലെന്നും അടിയന്തര സാഹചര്യത്തില്‍ ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നുമുള്ള ഇടക്കാല ഉത്തരവ് പാലിക്കാത്ത യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനോട് രാവിലെ തന്നെ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
 

Video Top Stories