കര്‍മ്മസമിതി പ്രവര്‍ത്തകന്റെ മരണം ആര്‍എസ്എസ് കല്ലേറിലാണെന്ന് സിപിഎം നേതാവ്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്തുണ്ടായ കല്ലേറില്‍ പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താനെ 60 കിലോമീറ്റര്‍ ദൂരത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അവിടെനിന്ന് തിരിച്ച് 90 കിലോമീറ്റര്‍ ദൂരത്തുള്ള തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നെന്ന് സി പി എം സംസ്ഥാനസമിതിയംഗം എന്‍ എന്‍ കൃഷ്ണദാസ്. കാലതാമസം കൊണ്ടുണ്ടായ രക്തസ്രാവത്തിലാണ് ഇയാള്‍ മരിച്ചതെന്നും കൃഷ്ണദാസ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories