Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ; നീക്കം ബാധിക്കുന്നത് ഇത്തരക്കാരെ

പണമടച്ച് വരിക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

Spotify Applies New Restrictions for indian Users joy
Author
First Published Oct 16, 2023, 8:11 AM IST

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്‌പോട്ടിഫൈ. ഇനി മുതല്‍ സൗജന്യ സേവനം ലഭ്യമാകുന്നതിന് പരിധികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടുകള്‍ പ്ലേ ചെയ്യുന്ന ക്രമം തെരഞ്ഞെടുക്കുന്നത് മുതല്‍ ട്രാക്കുകള്‍ എങ്ങനെ പ്ലേ ചെയ്യാം എന്നതിന് വരെ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരങ്ങള്‍. പണമടച്ച് വരിക്കാരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ അപ്ഡേറ്റിന്റെ ഭാഗമായി സൗജന്യ പ്ലാനിലെ ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫോം വഴി മ്യൂസിക്ക് എങ്ങനെ ആക്സസ് ചെയ്യാനാകുമെന്നത് സംബന്ധിച്ച് കമ്പനി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ചുരുക്കി പറഞ്ഞാല്‍ സ്പോട്ടിഫൈ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് 'സ്മാര്‍ട്ട് ഷഫിള്‍' പ്ലേ ലിസ്റ്റ് ഓപ്ഷന്‍ ഓഫാക്കാനോ ഏതെങ്കിലും ക്രമത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യാനോ പരമ്പരാഗത ഷഫിള്‍ ഓപ്ഷന്‍ ഉപയോഗിക്കാനോ കഴിയില്ല. ട്രാക്ക് ഓര്‍ഡറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിമിതികള്‍ക്ക് പുറമെ, സ്പോട്ടിഫൈ ഉപഭോക്താക്കളെ ട്രാക്കുകള്‍ 'സ്‌ക്രബ്ബിംഗ്' ചെയ്യുന്നതില്‍ നിന്നും തടയും. ഇതിനര്‍ത്ഥം ഒരു പാട്ട് പ്ലേ ചെയ്യാന്‍ തുടങ്ങിയാല്‍, ട്രാക്കിന്റെ ഏതെങ്കിലും ഭാഗം മാത്രം കേള്‍ക്കാനാകില്ല എന്നാണ്. ട്രാക്കിന്റെ ആരംഭത്തിലേക്ക് പോകാന്‍ ബാക്ക് ബട്ടണ്‍ ടാപ്പു ചെയ്യേണ്ടി വരും. ഒരു പാട്ട് ആവര്‍ത്തിച്ച് പ്ലേ ചെയ്യാന്‍ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ആന്‍ഡ്രോയിഡിലെ സ്‌പോട്ടിഫൈയിലാണ് നിലവില്‍ നിയന്ത്രണങ്ങളുള്ളത്.

പുതിയ നിയന്ത്രണം സംബന്ധിച്ച് പലരും എക്‌സില്‍ നിരവധി പോസ്റ്റുകളിട്ടിട്ടുണ്ട്. കമ്പനിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ അഭിപ്രായമിടുകയും ചെയ്യുന്നുണ്ട്. മ്യൂസിക് അല്ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിമാസ സജീവ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുള്ള സ്പോട്ടിഫൈയുടെ മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. പ്രീമിയം സബ്സ്‌ക്രിപ്ഷനായി പണമടയ്ക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ ശതമാനം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സ്പോട്ടിഫൈയുടെ ഏറ്റവും ലാഭകരമായ മേഖലകളിലൊന്നല്ല ഇന്ത്യ എന്നത് ശ്രദ്ധേയമാണ്.

'ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ല, യുദ്ധത്തിൻ്റെ വ്യാപ്തി വർധിക്കും'; ഇറാൻ 
 

Follow Us:
Download App:
  • android
  • ios