ജീപ്പിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായത്.

ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ പുറത്ത് എടുത്ത് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന അ‍ഞ്ചു പേര്‍ക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ജീപ്പ്. ജീപ്പിനുള്ളില്‍ രണ്ടു പേരും കുടുങ്ങി പോവുകയായിരുന്നു. 

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഒടുവിൽ വഴങ്ങി ഗതാഗത മന്ത്രി, സമരം തീർക്കാൻ ഭേദഗതി വരുത്തിയ പുതിയ സർക്കുലർ ഇറക്കും

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates