മലയാളികളുടെ മനം കവര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലും തമിഴിലും അങ്ങ് ബോളിവുഡില്‍ വരെ തിരക്കുള്ള നടനായി ദുല്‍ഖര്‍ മാറികൊണ്ടിരിക്കുകയാണ്. തമിഴിയില്‍ 'കണ്ണും കണ്ണും കൊള്ളയടിത്താന്‍' സിനിമയുടെ തിരക്കിലാണ് താരമിപ്പോള്‍. ഇതിലെ നായിക ഋതു വര്‍മ ദുല്‍ഖറിനെ കുറിച്ച് പറയുന്നത് ആരാധകര്‍ക്ക് പോലും സന്തോഷം പകരുന്ന തരത്തിലുള്ളതാണ്. 

'ദുല്‍ഖറിന്റെ ക്യാമറയ്ക്ക് മുന്നിലുള്ള പ്രകടനം കണ്ടുനില്‍ക്കുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. അത് അഭിനയമാണെന്ന് തോന്നുകയേയില്ല. ദുല്‍ഖറിനെ ക്യാമറയ്ക്ക് മുന്നില്‍ കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അഭിനയിക്കുതയാണെന്ന് തോന്നുകയില്ല. അനാസയകരമായാണ് ദുല്‍ഖര്‍ അത് ചെയ്യുന്നത്. മണിരത്‌നം സാറിനെ പോലുള്ള വലിയ പ്രതിഭാധനരുടെ കൂടെ പ്രവര്‍ത്തിച്ചതിനാല്‍ ദുല്‍ഖറിനെ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊറുതി മുട്ടിച്ചിരുന്നു. 

 ദുല്‍ഖറിന് പെട്ടെന്ന് തന്നെ കഥാപാത്രമായി മാറാന്‍ കഴിയുന്നുണ്ട്. തന്റെ ജോലിയോട് വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ് ദുല്‍ഖര്‍ അതുകാണ്ട് തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു.ദുല്‍ഖറിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. മികച്ച അഭിനേതാവും നല്ലൊരു വ്യക്തിയുമാണ് അദ്ദേഹത്തിന്റേത്.'

നവാഗതനായ ദേസിങ് പെരിയ സ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.