Asianet News MalayalamAsianet News Malayalam

ഈ വർഷാവസാനത്തോടെ യുഎസിന് കൊറോണ വാക്സിൻ ലഭിക്കും; മറ്റൊരു രാജ്യം കണ്ടെത്തിയാലും അഭിനന്ദിക്കുമെന്ന് ട്രംപ്

കൊറോണ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ മറ്റൊരു രാജ്യം അമേരിക്കൻ ​ഗവേഷകരെ പിന്നിലാക്കിയാലും അതിൽ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്സിൻ കണ്ടെത്തുന്നത് എങ്കിൽ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു.

trump says us will have covid vaccine at the end of this year
Author
Washington Monument, First Published May 4, 2020, 10:58 AM IST

വാഷിം​ഗ്ടൺ:  ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷാവസാനത്തോടെ വാക്സിൻ കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്‌സ് ന്യൂസിന്റെ ടിവി ഷോയില്‍ ട്രംപ് പറഞ്ഞു. വരുന്ന സെപ്റ്റംബറോടെ സ്കൂളുകളും സർവ്വകലാശാലകളും തുറന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

കൊറോണ വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ മറ്റൊരു രാജ്യം അമേരിക്കൻ ​ഗവേഷകരെ പിന്നിലാക്കിയാലും അതിൽ സന്തോഷമാണെന്നും മറ്റൊരു രാജ്യമാണ് വാക്സിൻ കണ്ടെത്തുന്നത് എങ്കിൽ അവരെ അനുമോദിക്കുമെന്നും ട്രംപ് പറഞ്ഞു. താനത് കാര്യമാക്കുന്നില്ലെന്നും  ഫലം ലഭിക്കുന്ന വാക്സിനാണ് ആ​ഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അസാധാരണമായ വേ​ഗത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ​ഗവേഷണ പ്രക്രിയ മനുഷ്യശരീരത്തിൽ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ‌ സന്നദ്ധ പ്രവർത്തകരാണെന്നും എന്താണ് അവർക്ക് ലഭിക്കുന്നതെന്ന് വ്യക്തമായ ബോധ്യമുള്ളവരാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

വൈറസ് വുഹാനിലെ ലാബില്‍ നിന്ന് തന്നെയെന്ന് ട്രംപ്; ചൈനക്കെതിരെ വീണ്ടും വ്യാപാര യുദ്ധമെന്ന് ഭീഷണി...

ട്വിറ്ററില്‍ പ്രധാനമന്ത്രിയെ വെട്ടി ട്രംപ്; വൈറ്റ്ഹൗസ് പട്ടികയില്‍ നിന്ന് ആ 'മൂന്ന് ഇന്ത്യക്കാരും' പ...

 

Follow Us:
Download App:
  • android
  • ios