Asianet News MalayalamAsianet News Malayalam

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

Deshantharam Sidheek E
Author
Thiruvananthapuram, First Published Nov 2, 2017, 12:30 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Sidheek E
ഗള്‍ഫ് നാടുകളില്‍ എത്തിയശേഷം ഉണ്ണുക, ഉറങ്ങുക, യന്ത്രംപോലെ പണിയുക എന്നതിലുപരി മറ്റൊരു വിധത്തിലുമുള്ള ആക്റ്റിവിറ്റീസും ഇല്ലാത്തവരായിരിക്കും ഒട്ടുമിക്ക പ്രവാസികളും.  പലരുടെയും  തലക്കുള്ളില്‍ കിടന്ന് തുരുമ്പെടുത്തുകൊണ്ടിരുന്ന ആ സാധനം ഒരല്‍പ്പനേരത്തേക്കെങ്കിലും പ്രവര്‍ത്തനക്ഷമമാവുന്നത് വെള്ളിയാഴ്ചകളിലും മറ്റ് ഒഴിവു ദിവസങ്ങളിലും മാത്രമാണെന്ന്  തോന്നുന്നു. 

അത്‌കൊണ്ട്തന്നെ വെള്ളിയാഴ്ച സായാഹ്നങ്ങളില്‍ ഗള്‍ഫ് നാടുകളിലെ എതൊരു ഇന്ത്യന്‍ മെസ് പോലെ ഞങ്ങളുടെ കമ്പനി മെസും നാട്ടിലെ ഒരു ചായക്കടയേക്കാള്‍  ഉപരിയായി അന്തിച്ചര്‍ച്ചകളാല്‍ സജീവമാവാറുണ്ട്.. 

ഒഴിവുദിവസത്തെ പതിവ് പരിപാടികളായ അലക്കല്‍, തേക്കല്‍, റൂം ഒതുക്കല്‍ തുടങ്ങിയ കലാകായിക വിനോദങ്ങള്‍ക്ക് ശേഷം ഒരല്‍പ്പം നാട്ട് വിശേഷങ്ങളും ലുങ്കി ന്യൂസുകളും അറിയാനും പറയാനുമായി ഞാനും അതില്‍ പതിവായി പങ്കുകൊള്ളാറുണ്ട്.

മെസ്സ് ഹാളിനു പുറത്തെ നീളന്‍ വരാന്തയിലെ ബെഞ്ചിന്റെ ഒരറ്റത്തിരുന്ന് ബീഡിവലിച്ചു രസിച്ച് നാട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരുന്ന ശ്രീലങ്കക്കാരന്‍  ശെല്‍വന്റെ കയ്യില്‍ നിന്നും ഒരു ബീഡി വാങ്ങി കൊളുത്തി ഞാന്‍ മെസ് ഹാളിനുള്ളിലേക്ക് നീങ്ങി. 

കമ്പനിയിലെ എറ്റവും പഴക്കം ചെന്ന അംഗവും സോഷ്യല്‍ മീഡിയകള്‍ ഉപയോഗത്തിലെത്തുന്നതിനുമുമ്പ് കമ്പനിയില്‍ അതിന്റെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചിരുന്നവനും ഇപ്പോള്‍ മിനി സാറ്റലൈറ്റ് എന്ന് അറിയപ്പെടുകയും ചെയ്യുന്ന കൊയിലാണ്ടിക്കാരന്‍  വട്ടോത്തുകുന്നിക്കല് കോയാക്ക, കമ്പനിയുടെ പ്രധാന ബുജിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റു അനുഭാവിയുമായ കോമു  എന്ന കോരന്‍ മകന്‍ മുരളി (കോരനിലെ 'കോ'യും മുരളിയിലെ 'മു'വും എടുത്ത് ലോപിപ്പിച്ചതാണ് ഒരു ബുജിടച്ച് കിട്ടാനായി 'കോമു'), നാട്ടില്‍ കളരി ഗുരുക്കളായി വിലസിയിരുന്നതിന്റെ കഥ പറഞ്ഞ് കൂടെയിരിക്കുന്നവരെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കാറുള്ള പൂങ്ങാടന് വേലുവാശാന്‍, കണ്ണൂര്‍ സ്വദേശി ബഡായി വാസു എന്ന ഒ.വി. വാസു, തൃശൂര്‍ക്കാരന്‍ ജോസൂട്ടി, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കോടാലി മൊയ്തുട്ടി , ബീരാന്‍ തുടങ്ങിയ പ്രമുഖരും കൂടാതെ  പതിവുകാരായ പത്തിരുപത് അംഗങ്ങളും  അവിടെ ഹാജരുണ്ടായിരുന്നു.

കുക്ക് മമ്മാലിയും ഹെല്‍പ്പറായ നേപ്പാളി പയ്യനും രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്, മറ്റൊരു ഹെല്‍പ്പര്‍ തഞ്ചാവൂര്‍ക്കാരന്‍ ദൊരൈ അണ്ണന്‍  അന്തിചര്‍ച്ചാ ടീമിനായി സുലൈമാനി തയ്യാറാക്കികൊണ്ടിരിക്കുന്നു. നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം തിരിച്ചെത്തിയ കൊണ്ടോട്ടിക്കാരന്‍ കുഞ്ഞായന്‍ കൊണ്ടുവന്ന പരിപ്പുവട വായില്‍ പല്ലുകളൊന്നും അവശേഷിപ്പില്ലാത്തതിനാല്‍ മോണകൊണ്ട് കഷ്ടപ്പെട്ട് ചവച്ചരക്കുന്ന കോയാക്കാനെയും അതിനൊപ്പം താളത്തില്‍ ഇളകുന്ന അയാളുടെ ഊശാന്‍ താടിയിലേക്കും നോക്കി കുക്ക് മമ്മാലിയുടെ പെറ്റായ തൂവെള്ള നിറമുള്ള കുറുഞ്ഞി പൂച്ച അയാളുടെ കാലില് മുട്ടിയുരുമ്മിനിന്ന് ഇടയ്ക്കിടെ 'മ്യാവു' എന്ന് കരഞ്ഞുകൊണ്ടിരുന്നു.

ആ സമയത്താണ് ഡ്രൈവര്‍ ദിനേഷും കബീറും കൂടി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തിന്റെ കവറുകളും തൂക്കിപ്പിടിച്ച് അങ്ങോട്ടെത്തിയത്, അവരുടെ തലവെട്ടം കണ്ടതും മീന്‍ മണം പിടിച്ച മമ്മാലിയുടെ പൂച്ച അതുവരെ തന്നെ മൈന്‍ഡ് ചെയ്യാതിരുന്ന കോയാക്കാനെ താന്‍ പോടോ പുല്ലേ എന്നമട്ടില്‍ ഒന്നുനോക്കിയശേഷം ഒരൊറ്റ ഓട്ടത്തിന്  ഡ്രൈവര്‍ ദിനേഷിന്റെ കാല്‍ക്കലെത്തി മുട്ടിയരുമ്മാനും  പൂര്‍വാധികം ശബ്ദത്തില്‍ കരയാനും തുടങ്ങി.

'പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും കോമൂനെപോലുള്ള കമ്യുണിസ്റ്റുകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! '

അതിനിടയില്‍ അവിടെ നടന്നു കൊണ്ടിരുന്ന ചര്‍ച്ചകളില്‍ നാട്ടിലെ തോരാതെ പെയ്യുന്ന മഴ, ഉരുള്‍ പൊട്ടലുകള്‍, റോഡുകളുടെ ദയനീയ അവസ്ഥ, വേങ്ങര ഉപതിരഞ്ഞെടുപ്പ്, രൂപയുടെ മൂല്യത്തകര്‍ച്ച, നീണ്ടുപോവുന്ന  ദിലീപിന്റെ ജാമ്യം, രാമലീലയുടെ കളക്ഷന്‍, ജിമിക്കി കമ്മല്‍ ഗാനതരംഗം, മന്ത്രി പത്‌നിയുടെ തള്ളല്‍ അത് വിഷയമാക്കിയ ട്രോളുകള്‍ തുടങ്ങിയ ആനുകാലിക സംഭവങ്ങള്‍ കൂടാതെ ആഴചയിലെ  പ്രധാന ഹോട്ട് ന്യൂസുകളായ ഷാര്‍ജാ ശൈഖിന്റെ കേരളാ സന്ദര്‍ശനവും, ജയില്‍ പുള്ളികളുടെ മോചനവും, ബാലികാ പീഡനവും, യോഗാ കേന്ദ്ര അറസ്റ്റുകളും വരെ വിഷയമായിക്കൊണ്ടിരുന്നു.

എന്നാല്‍ അത്തരം ചര്‍ച്ചകളിലൊന്നും ശ്രദ്ധ കൊടുക്കാതെ  ഇടക്കിടെ ചുണ്ടിലിരുന്ന ബീഡിക്കുറ്റി ആഞ്ഞുവലിച്ചു പുകയെടുക്കാന്‍ ശ്രമിച്ചുകൊണ്ട് തന്റെ പാര്‍ട്ടിപത്രത്തിലേക്ക് തലയും കുത്തി കിടന്നിരുന്ന കോമു എന്തോ ഓര്ത്തപോലെ തലയുയര്‍ത്തി അടുത്തിരുന്ന് ചൂട് സുലൈമാനി ഊതിക്കുടിക്കുന്ന ഓ.വി.വാസുവിനെ ഒന്ന് നോക്കി പിന്നെ പത്രവാര്ത്ത വിലയിരുത്തുംപോലെ സ്വയമെന്നോണം പറഞ്ഞു:

'ആര് എന്തൊക്കെ പറഞ്ഞാലും ഡാര്‍വിന്റെ സിദ്ധാന്തം തിരുത്തിക്കുറിക്കാനൊന്നും ആര്‍ക്കും പറ്റുമെന്നെനിക്ക് തോന്നുന്നില്ല! ചരിത്രപുരോഗതികള്‍ ഒന്നൊന്നായി വിലയിരുത്തുമ്പോഴും നമ്മുടെ ഓള്‍ഡ് ജനറേഷന്‍ വാനരഗണത്തില്‍നിന്ന് തന്നെയെന്നു ഉറപ്പിച്ചുപറയാനാവുന്നതല്ലേ'

കമ്പനിയിലെ മറ്റൊരു കമ്മ്യുണിസ്റ്റു ആശയക്കാരനാണ്  വാസു എങ്കിലും വലിയ വലിയ ബഡായികള്‍ വെള്ളം കൂട്ടാതെ വിടുമെന്നല്ലാതെ ഇമ്മാതിരിയുള്ള ലോക പരിജ്ഞാനത്തിന്റെ കാര്യത്തില് ആളൊരല്‍പം പിറകിലാണ് അതുകൊണ്ടാണെന്ന് തോന്നുന്നു കോമു പറഞ്ഞത് മൈന്‍ഡ് ചെയ്യാതെ അവന്‍ തന്റെ സുലൈമാനിയിലേക്ക് തന്നെ ശ്രദ്ധതിരിച്ചത്.

കോയാക്കയാവട്ടെ കോമു പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവാതെ വായിലിട്ട് തൊണ്ണകൊണ്ട് അമര്‍ത്തി കഷ്ടപ്പെട്ട് കുതിര്‍ത്തു ഒരു പരുവമാക്കികൊണ്ടിരുന്ന പരിപ്പുവടയുടെ കാര്യം മറന്ന്  അവനെതന്നെ ഉറ്റുനോക്കി വായുംപൊളിച്ചിരുന്നുപോയി.

താനറിയാതെ ഇന്നാട്ടില് അങ്ങിനെ ഒരു സംഭവോ! കോയാക്കയുടെ ആകാംക്ഷയുടെ വള്ളിപൊട്ടി.

'കാര്യം എന്താച്ചാ മനുഷേര്‍ക്ക് മനസ്സിലാവണമാതിരി പറയടാ ചെക്കാ. കോയാക്ക ഇരുന്നിരുന്ന  ബെഞ്ചിലൂടെ ചന്തി നിരക്കി കോമുവിന്നരികിലേക്ക് അല്‍പം കൂടി നീങ്ങിയിരുന്നു.

'അതിപ്പോ നിങ്ങള്‍ക്ക് പറഞ്ഞാ മനസ്സിലാവില്ലെന്റെ കോയാക്കാ. ഡാര്‍വിന്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച ഒരു സിദ്ധാന്തത്തെപറ്റി പറഞ്ഞതാ..' 

കോമു ഒഴിവു കഴിവ് പറഞ്ഞ് കോയാക്കായില്‍നിന്നും മെല്ലെ തടിയൂരാന്‍ നോക്കി, അല്ലാത്ത പക്ഷം ഡാര്‍വിന്റെ മുതുമുത്തച്ഛന്റെ ജനനം തൊട്ടിങ്ങോട്ട് ഇപ്പോള്‍ നിലവില്‍ ഡാര്‍വിന്റെ ആരൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നു വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്ന് അവനറിയാമായിരുന്നു 
.
'ഹേയ്..അതെന്ത്ഹലാക്കാണ്! അങ്ങനേംണ്ടാ ഒരു കാര്യം..മനസ്സിലാവാണ്ടിരിക്കാന്‍ ! ഇയ്യ് പറേടാ..ഞമ്മക്ക് മനസ്സിലാവോന്നു നോക്കാലോ!'

കോയാക്കാ അല്‍പംകൂടി നിരങ്ങി നീങ്ങി കോമുവിന്റെ മേലുള്ള പിടി മുറുക്കി. മേലും കീഴും നോക്കാതെ ഒരു വാര്‍ത്തയെകുറിച്ച് പറഞ്ഞൊരു അഭിപ്രായം വല്യൊരു ഊരാകുടുക്കായിപ്പോയല്ലോ എന്നൊരു ദയനീയഭാവത്തിലിരുന്ന കോമുവിനെ തല്‍ക്കാലത്തേക്ക് രക്ഷപ്പെടുത്തികൊണ്ടാണ് ആ സമയം  ജോസൂട്ടി ആ വിഷയത്തില്‍ ഇടപെട്ട് സംസാരം തുടങ്ങിയത്.  അയാള്‍ ഒരു കറകളഞ്ഞ സത്യക്രിസ്ത്യാനിയും തികഞ്ഞ ഈശ്വരവിശ്വാസിയുമാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ രണ്ടുപക്ഷമില്ല.

'ദൈവവിശ്വാസമില്ലാത്തവരുടെ ഓരോരോ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ് സ്‌നേഹിതാ. ആദവും ഹവ്വയും തന്നെ നമ്മുടെ പൂര്‍വികര്‍ എന്ന വിശ്വാസത്തിലേക്കു ഇപ്പോള്‍ ലോകം കൂടുതല് അടുത്തുകൊണ്ടിരിക്കുകയാണല്ലോ! മനുഷ്യജീനുകളെ കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും അതാണല്ലോ ശരിവെക്കുന്നത്..!'

ജോസൂട്ടി ആ വിഷയത്തിലേക്ക് എത്തിയതോടെ കോമു ഉഷാറായി, തന്റെ മുറിവിജ്ഞാനശകലങ്ങളുമായി വാസുവും; വായ്താരികളുമായി കോടാലി മൊയ്തുട്ടിയും കൂടി അതില് പങ്കാളിയായതോടെ അന്നത്തെ അന്തിചര്‍ച്ചക്ക് ചൂടുപിടിച്ചു.

മൗനത്തില് മുറുകെ പിടിച്ച ഒരു വിദ്വാനായി ഞാനും, ആ വിഷയത്തെ കുറിച്ച് ആദ്യാക്ഷരി പോലും അറിഞ്ഞുകൂടാത്ത ബീരാനും എല്ലാം കേട്ടും കണ്ടും മൂകസാക്ഷികളായി  ഇരുന്നു. 

നിങ്ങളുടെ കാര്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെനിക്ക് തോന്നുന്നത് ..'

ഓരോരുത്തരും തന്താങ്ങളുടെ വാദഗതികള്‍ സ്ഥാപിച്ചെടുക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു, സംഗതി അങ്ങനെ ബഹുജോറായി തുടരവേ കോയാക്കാക്ക് കാര്യങ്ങളുടെ ഒരേകദേശരൂപം പിടികിട്ടികഴിഞ്ഞിരുന്നു. അങ്ങിനെ ഒരു പത്തിരുപതു മിനിട്ടു നേരം സാധാരണ പോലെ എവിടെയും എത്താതെ നീങ്ങിയ ആ ചര്‍ച്ചക്കൊടുവില്‍ കോയാക്ക തനിക്ക് ആ സംവാദത്തില്‍ നിന്നും മനസ്സിലാക്കാനായ  ചില കാര്യങ്ങളുടെ സംശയ നിവാരണം നടത്തി.

'ചുരുക്കി പറഞ്ഞാല് പടച്ചോന്‍ ഉണ്ടെന്നു വിശ്വസിക്കുന്നോരുടെ പൂര്‍വികര് മനുഷന്മാരും പടച്ചോന്‍ ഇല്ലെന്ന് പറഞ്ഞുനടക്കണ കോമൂനെപോലുള്ള കമ്യുണിസ്റ്റുകാരുടെ വല്യുപ്പമാര് കൊരങ്ങന്മാരും ആണെന്നല്ലേ നിങ്ങളീ പറഞ്ഞുവരുന്നത്! '

കോയാക്ക അത്രയും പറഞ്ഞു നിറുത്തി എതിര്‍ വശത്ത് അയാള്‍ക്ക്  അഭിമുഖമായി  ഇരുന്ന എന്നെ ചോദ്യ ഭാവത്തില്‍  ഇരുത്തി ഒന്ന്  നോക്കി.

ആ നോട്ടത്തിന്റെ അര്‍ത്ഥം വളരെ പെട്ടെന്ന് എനിക്ക് പിടികിട്ടി, കാരണം ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആശയക്കാരനാണെന്നൊരു  സംസാരം കമ്പനിയില്‍ പ്രചാരത്തിലുണ്ട്. ഒരുനിലക്കു നോക്കുമ്പോള്‍ സംഗതിയില്‍ സത്യമില്ലാതില്ല, അത് ഓര്‍ത്തുകൊണ്ട്തന്നെ കോയാക്കയെ നോക്കി ഞാനൊരു ആട്ടുംതലയുടെ ചിരി പാസ്സാക്കി, പിന്നെ മെല്ലെ എഴുന്നേറ്റ് ഹാളില്‍ നിന്നും പുറത്തേക്ക് നടക്കുന്നതിന്നിടയില്‍ പറഞ്ഞു:

'ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെങ്കിലും  തികഞ്ഞൊരു ദൈവവിശ്വാസിയും കൂടിയാണെന്റെ കോയാക്കാ.. പക്ഷേ, നിങ്ങളുടെ കാര്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തം തന്നെയാണ് കറക്റ്റ് എന്നാണെനിക്ക് തോന്നുന്നത് ..'

ഞാന്‍  മെസില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ കോയാജിയുടെ തിരുമണ്ടയില്‍ ട്യൂബ് ലൈറ്റ് മിന്നിതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ, അത് കത്തിത്തെളിഞ്ഞു കഴിഞ്ഞാല്‍ നാവിനു യാതൊരുവിധ ലൈസന്‍സും ഇല്ലാത്ത അയാളുടെ പ്രതികരണത്തിന്റെ പ്രകമ്പനശേഷി ഏകദേശം അറിയാമായിരുന്നതിനാല്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ  ഞാനെന്റെ തടി  അവിടെനിന്നും സലാമത്താക്കി.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
 

Follow Us:
Download App:
  • android
  • ios