നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യര്‍ അന്തരിച്ചു

കൊച്ചി: സിനിമാ താരം മഞ്ജു വാരിയരുടെ പിതാവ് ടി വി മാധവൻ വാര്യർ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് തൃശൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

പത്നി ഗിരിജ വാരിയരും മക്കളായ മധു വാരിയരും മഞ്ജു വാരിയരും ഒപ്പം ഉണ്ടായിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് രാത്രി വസതിയിൽ വെച്ച് നടക്കും. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു മാധവൻ വാര്യര്‍. ചലചിത്രതാരം മധു വാര്യര്‍ മകനാണ്.