ദില്ലി: സുപ്രിം കോടതിയില്‍ ഹാദിയ മനസു തുറക്കുന്നു. വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വാതന്ത്ര്യം വേണമെന്നും ഹാദിയ. നടപടി തുറന്ന കോടതിയിലാണ് നടക്കുന്നത്. ഹാദിയയുടെ മാനസികനില പരിശോധിക്കുന്ന തരത്തിലാണ് കോടതിയുടെ ചോദ്യങ്ങള്‍. സ്വന്തം വീട്ടില് കനത്ത മാനസിക സമ്മര്ദ്ദം ഏല്ക്കുന്നതായും തന്നെ സ്വതന്ത്രയാക്കണമെന്നും ഹാദിയ കോടതിയില് ആവര്ത്തിച്ചു.

പേരും വിവരങ്ങളും പഠനകാര്യങ്ങളുമാണ് കോടതി ആദ്യം ആരാഞ്ഞത്. തുടര്‍ന്നാണ് ഭാവിയില്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചത്. തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പരിഭാഷകന്റെ സഹായത്തിലാണ് ഹാദിയ ഉത്തരങ്ങള്‍ നല്‍കുന്നത്. 

അടച്ചിട്ട കോടതിയില്‍ കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യ സുപ്രിം കോടതി തള്ളുകയായിരുന്നു. അടച്ചിട്ട മുറിയില്‍ കേള്‍ക്കേണ്ട സാഹചര്യമില്ല എന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.