9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി ഡെന്‍സണ്‍ റിമാന്‍ഡില്‍ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

കൊല്ലം: ശാസ്താംകോട്ടയില്‍ ഒമ്പത് വയസുകാരിയെ നടുറോഡില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ടാണ് ശാസ്താംകോട്ട സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പള്ളിയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ ഡെൻസൺ തടഞ്ഞുനിര്‍ത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആഞ്ഞിലിമൂട് സ്വദേശി ഡെന്‍സണെ പിടികൂടുന്നത്. 

ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പപറയുന്നു. മാരകായുധങ്ങളുമായി നഗരത്തില്‍ കറങ്ങി ആള്‍ക്കാരെ ഭീഷണിപ്പെടുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് ഡെന്‍സണ്‍.