Published : Aug 04, 2025, 08:52 AM ISTUpdated : Aug 04, 2025, 10:52 PM IST

തരുന്നത് പെൻഷൻ കാശല്ല, ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഭാര്യ നാമം ചൊല്ലാന്‍ പോയ സമയം മുറിയില്‍ കയറി, 76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

Summary

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത് പോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.

 

10:52 PM (IST) Aug 04

ഭാര്യ നാമം ചൊല്ലാന്‍ പോയ സമയം മുറിയില്‍ കയറി, 76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലിസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്

Read Full Story

10:29 PM (IST) Aug 04

'രണ്ടാം എല്‍ഡിഎഫ് സർക്കാർ എന്നത് മാറി പിണറായി സർക്കാരെന്നായി', സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

സിപിഐ മന്ത്രിമാർക്കെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശന ഉയര്‍ന്നു

Read Full Story

10:10 PM (IST) Aug 04

ബുദ്ധിപരമായി പിടികൂടിയതിന് അഭിനന്ദനം, പൊലീസിനെ പുകഴ്ത്തി മോഷ്ടാവ്

മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള കവർച്ചയ്ക്ക് പ്രതി തെരഞ്ഞെടുത്തിരുന്നു

Read Full Story

09:50 PM (IST) Aug 04

റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

25 ശതമാനം ചുങ്കത്തിന് പുറമേ അധിക ചുങ്കം ചുമത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ്. പക്ഷേ എത്ര ശതമാനമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയില്ല.

Read Full Story

09:35 PM (IST) Aug 04

നിമിഷപ്രിയയുടെ മോചനം; ചാണ്ടി ഉമ്മൻ വീണ്ടും ​ഗവർണറെ കണ്ടു; മോചനത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു

കൂടിക്കാഴ്ചയിൽ പ്രവാസി വ്യവസായി സാജൻ ലത്തീഫും പങ്കെടുത്തു

Read Full Story

09:19 PM (IST) Aug 04

ധര്‍മ്മസ്ഥല വെളിപ്പെടുത്തൽ; ഇന്ന് കണ്ടെത്തിയ മൃതദേഹത്തിന് അധികം പഴക്കമില്ല, അടുത്ത് മുണ്ടും ഷര്‍ട്ടും

മൃതദേഹത്തിന്‍റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു

Read Full Story

09:05 PM (IST) Aug 04

പലകാലങ്ങളിൽ കാണാതായ 10നും 55നും ഇടയിലുള്ള 4 സ്ത്രീകൾ; ദുരൂഹമായി രണ്ടരയേക്കർ പുരയിടം, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സെബാസ്റ്റ്യൻ

പള്ളിപ്പുറത്തെ വീട്ടിൽ സെബാസ്റ്റ്യനെ എത്തിച്ചുള്ള തെളിവെടുപ്പിൽ അസ്ഥിക്കഷ്ണങ്ങളും വസ്ത്രഭാഗങ്ങളും കണ്ടെത്തി.

Read Full Story

08:52 PM (IST) Aug 04

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം - പ്രതിക്ക് 2 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

മേപ്പാടി പൊലീസ് മൂന്ന് വർഷം മുൻപ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് 2 വർഷം തടവുശിക്ഷ

Read Full Story

08:23 PM (IST) Aug 04

വളര്‍ത്തു നായയുടെ പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത് പുലി, കൂടുവെച്ച് പിടിക്കാൻ ആലോചന

രണ്ടുവർഷത്തിനിടെ മേഖലയിൽ കൂടുവെച്ച് രണ്ട് പുലികളെ പിടികൂടിയിരുന്നു

Read Full Story

08:19 PM (IST) Aug 04

കേരള സർവകലാശാലയിലെ തർക്കം - ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിവാദം

കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലം വിവാദത്തിൽ

Read Full Story

07:30 PM (IST) Aug 04

വാളയാറിൽ കെഎസ്ആർടിസി ബസിൽ പരിശോധനക്കിടെ യുവാവ് പിടിയിൽ; കൈവശമുണ്ടായിരുന്നത് മെത്താംഫിറ്റമിൻ

പാലക്കാട് വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Read Full Story

07:03 PM (IST) Aug 04

കുട്ടിയെ കാറിലിരുത്തി ജോലിക്ക് പോയി, തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ

മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു

Read Full Story

06:45 PM (IST) Aug 04

ടെലഫോൺ ചോർത്തൽ, മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസ്

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ടെലികമ്യൂണിക്കേഷന്‍ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്

Read Full Story

06:21 PM (IST) Aug 04

ചെന്നിത്തലയിൽ പാലത്തിന്റെ സ്പാൻ തകർന്ന് അപകടം, രണ്ട് തൊഴിലാളികൾ മരിച്ചു

തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാർത്തിക്ക് (24) എന്നിവരാണ് മരിച്ചത്.

Read Full Story

06:03 PM (IST) Aug 04

ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട സ്വകാര്യ ബസ് നിര്‍ത്താതെ പോയി; ബസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

വടകരയിൽ ബസിടിച്ച് ബൈക് യാത്രികന് പരിക്ക്. നിർത്താതെ പോയ ബസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

Read Full Story

05:05 PM (IST) Aug 04

ബസ് ജീവനക്കാരുടെ നീക്കം യാത്രക്കാരിക്ക് രക്ഷയായി, പികെഎസ് ബസ് ഒരു ജീവനുംകൊണ്ട് ഓടിയത് ആശുപത്രിയിലേക്ക്

അബോധാവസ്ഥയിലായ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു

Read Full Story

05:00 PM (IST) Aug 04

വി.ടി ഷിജോയുടെ ആത്മഹത്യ - 'ഡ‍ിഇ ഓഫീസ് നടപടികളിൽ വീഴ്ചയുണ്ടായിട്ടില്ല, ഫെബ്രുവരി മുതൽ ശമ്പളം കൊടുക്കുന്നുണ്ട്'; ആരോപണങ്ങള്‍ തള്ളി വിദ്യാഭ്യാസ വകുപ്പ്

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് വി ടി ഷിജോ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണങ്ങൾ തള്ളി വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്.

Read Full Story

04:40 PM (IST) Aug 04

ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഫോൺ തട്ടിപ്പറിച്ചു; തടയാൻ ശ്രമിച്ച് താഴെ വീണ യുവാവിന് ഗുരുതര പരിക്ക്

മുംബൈയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മോഷണ ശ്രമം തടയുന്നതിനിടെ താഴെ വീണ യുവാവിന് പരിക്ക്

Read Full Story

04:31 PM (IST) Aug 04

'എറണാകുളം വിട്ടുപോകരുത്'; വിവാദങ്ങൾക്കിടെ ടി പി കേസിലെ മറ്റൊരു പ്രതിക്ക് കൂടി പരോൾ

ടി കെ രജീഷിനാണ് രണ്ട് ദിവസം മുമ്പ് പരോൾ അനുവദിച്ചത്. എറണാകുളം വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് പരോൾ നല്‍കിയിരിക്കുന്നത്.

Read Full Story

04:02 PM (IST) Aug 04

കെകെ ശൈലജക്കെതിരെ രൂക്ഷ വിമർശനവുമായി സി സദാനന്ദൻ; 'കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സമീപനം'

വധശ്രമ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് യാത്രയയപ്പ് നൽകിയ സംഭവത്തിൽ സി സദാനന്ദൻ എംപിയുടെ പ്രതികരണം

Read Full Story

03:52 PM (IST) Aug 04

അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ - 'ആരുടെ ഭാ​ഗത്താണ് വീഴ്ചയെന്ന് പരിശോധിക്കും'; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

Read Full Story

03:13 PM (IST) Aug 04

സ്കൂൾ സ്കൂൾ പരിസരത്ത് പുലിയിറങ്ങി, പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ്; സംഭവം തുംകൂരിൽ

തുംകൂരിൽ റസിഡൻഷ്യൽ സ്കൂളിന് പരിസരത്ത് പുലിയിറങ്ങിയതായി വിവരം. ഇന്ന് രാവിലെയാണ് സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്.

Read Full Story

03:13 PM (IST) Aug 04

പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെ, ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്?, അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ

അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണെന്നാണ് തന്റെയും അഭിപ്രായമെന്നും മുകേഷ്

Read Full Story

02:23 PM (IST) Aug 04

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്; ചക്രവാതച്ചുഴി രൂപപ്പെട്ടത് തമിഴ്നാട് തീരത്തിന് സമീപം, 5 ദിനം കേരളത്തിൽ മഴ ശക്തമാകും

കേരളത്തിൽ അടുത്ത 5 ദിവസം നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

Read Full Story

02:05 PM (IST) Aug 04

സ്കൂളിലെ ചെറിയ തർക്കം, പ്ലസ് ടു വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി പരാതി

ഇരുമ്പിളിയം ജിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥി റാഷീദിനാണ് പരിക്കേറ്റത്

Read Full Story

01:59 PM (IST) Aug 04

വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി, ലഭിച്ചത് നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ ഇടത്ത് നിന്ന്; സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി.

Read Full Story

01:36 PM (IST) Aug 04

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ വരുന്നു; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story

01:29 PM (IST) Aug 04

ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം - പ്രതിയെ അറസ്റ്റ് ചെയ്തു, ഇയാൾ വന്യമൃ​ഗങ്ങളെ വേട്ടയാടിയ കേസിലും പ്രതി

കേഴമാനിനെ പിടിക്കാനായി സ്ഥാപിച്ച കെണിയിൽ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്

Read Full Story

01:24 PM (IST) Aug 04

'ഇപ്പോഴും ടോൾ പിരിക്കുന്നതാണ് പ്രശ്നം, എന്നിതിന് പരിഹാരം? പാലിയേക്കരയിൽ ദേശീയപാതാ അതോരിറ്റിയെ വിമർശിച്ച് ഹൈക്കോടതി

മൂന്നാഴ്ച്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാവുമെന്ന് നാഷണൽ ഹൈവെ അതോരിറ്റി ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു.

Read Full Story

12:57 PM (IST) Aug 04

ഭാര്യയെ മലയാളി തടവിലാക്കിയെന്ന് ചെന്നൈ സ്വദേശിയുടെ പരാതി, ഹൈക്കോടതിയിലെത്തിയ യുവതി പറഞ്ഞത് മറ്റൊന്ന്, ഒടുവിൽ ഹർജി ഒത്തുതീർപ്പാക്കി

ഗ്വാളിയർ സ്വദേശിയായ ശ്രദ്ധ ലെനിനെ മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവൻ തടങ്കലിൽ വച്ചിരിക്കുന്നതായി ആരോപിച്ച് ഹേബിയസ് കോർപ്പസ് ഹർജി

Read Full Story

12:20 PM (IST) Aug 04

'നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു, ചൈനയുടെ കാര്യം രാഹുൽ എങ്ങനെ അറിഞ്ഞു'? സുപ്രീം കോടതി ചോദ്യം

2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ഹർജി പരിഗണിക്കവേ രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി ചോദിച്ചു.

Read Full Story

11:32 AM (IST) Aug 04

അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം; ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ, പരാമർശം തള്ളി മന്ത്രി ആർ‌ ബിന്ദു

ഇന്നലെയാണ് സിനിമാ കോൺക്ലേവിൻ്റെ സമാപന സമ്മേളനത്തിൽ അടൂർ ​ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്.

Read Full Story

More Trending News