കുണ്ടനഹള്ളി സി​ഗ്നലിന് സമീപത്ത് വെച്ചാണ് അപക‌ടം ഉണ്ടായത്

ബംഗളൂരു: ബം​ഗളൂരുവിൽ അത്യാഡംബര കാറായ ലംബോർ​ഗിനിക്ക് തീപിടിച്ചു. കുണ്ടനഹള്ളി സി​ഗ്നലിന് സമീപത്ത് വെച്ചാണ് അപക‌ടം ഉണ്ടായത്. പ്രമുഖ കന്നഡ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. തീപിടിച്ചപ്പോൾ ഇവർക്ക് പുറത്തിറങ്ങാൻ കഴിയാതെ അകപ്പെടുകയായിരുന്നു. തു‌‌ടർന്ന് അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് കാറിനകത്ത് ഉണ്ടായിരുന്നവരെ രക്ഷിച്ചത്.

10 കോടിയോളം വില വരുന്ന ലംബോർ​ഗിനി അവന്റഡോർ സ്പോർട്സ് കാറിനാണ് തീപിടിച്ചത്. എൻജിനിൽ നിന്നുമാണ് തീ ഉയർന്നത്. തീ കൂടുതൽ ഭാ​ഗത്തേക്ക് പടരുന്നതിൽ നിന്ന് നിയന്ത്രണ വിധേയമാക്കി. വഴിയാത്രക്കാരെത്തി വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ പരിക്കുകളോന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും താനും കുടുംബവും സുരക്ഷിതരാണെന്നും ഇൻഫ്ലുവൻസർ അറിയിച്ചു.