തുംകൂരിൽ റസിഡൻഷ്യൽ സ്കൂളിന് പരിസരത്ത് പുലിയിറങ്ങിയതായി വിവരം. ഇന്ന് രാവിലെയാണ് സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്.

തെലങ്കാന: തുംകൂരിൽ റസിഡൻഷ്യൽ സ്കൂളിന് പരിസരത്ത് പുലിയിറങ്ങിയതായി വിവരം. ഇന്ന് രാവിലെയാണ് സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. ഒരു നായയെ ഓടിച്ച് വരികയായിരുന്നു പുലി. നായയെ പുലി പിടിച്ച് കൊണ്ടുപോകുന്നതും സ്കൂൾ ജീവനക്കാർ കണ്ടു. സ്കൂൾ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ അടിയന്തരമായി പിടികൂടാനുള്ള നടപടികൾ തുടങ്ങിയതായും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തുംകുരിൽ പുലിയിറങ്ങി അഞ്ചുപേരെ ആക്രമിച്ചിരുന്നു. കേൾവി പ്രശ്നമുള്ള കുട്ടികളുടെ സ്കൂളിന് അടുത്താണ് പുലിയെ കണ്ടത്.