കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലിസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ (76) ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. ഭാര്യയും ധർമ്മജനുമായിരുന്നു വീട്ടിൽ താമസം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മെണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹംകായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player