അബോധാവസ്ഥയിലായ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു
പാലക്കാട്: സ്വകാര്യ ബസ്സിൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിക്ക് ബസ് ജീവനക്കാർ രക്ഷകരായി. മണ്ണാർക്കാട് ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി കെ എസ് ബസ്സിൽ കയറിയ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ബസ് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. യാത്രക്കാരി മഞ്ജു നാഥാണ് ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആയത്. തൃക്കടിയിൽ സ്വദേശിയായ ഡ്രൈവർ നിയാസും, കോതകുർശ്ശി കുറ്റിക്കോട് സ്വദേശിയായ കണ്ടക്ടർ ജയേഷും ചേർന്നാണ് യാത്രക്കാരിയെ ആശുപത്രിയിൽ എത്തിച്ചത്.

