കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലം വിവാദത്തിൽ
തിരുവനന്തപുരം: കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലം വിവാദത്തിൽ. തന്‍റെ ചുമതല നിർവ്വഹിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അനിൽകുമാർ നൽകിയ പരാതിയിലാണ് അദ്ദേഹം തന്നെ തയ്യാറാക്കിയ സത്യവാങ്മൂലം സർവ്വകളാശാലയ്കായി നൽകിയത്. റജിസ്ട്രാർ ഇൻ ചാർജ്ജ് മിനി കാപ്പനോടായിരുന്നു സത്യവാങ്മൂലം നൽകാൻ വിസി നിർദ്ദേശിച്ചത്. എന്നാൽ ഈ സത്യവാങ്മൂലം സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയിൽ നൽകിയില്ലെന്നാണ് വിസിയുടെ നിലാപാട്. സംഭവത്തിൽ ഹൈക്കോടതിയിൽ സ്റ്റാൻഡിംഗ് കൗൺസിലിനോട് വിസി വിശദീകരണം തേടി.

