രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ

11:58 PM (IST) Oct 09
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10:30-ന് ശ്രീചിത്രയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് 5:30-ന് ശാന്തികവാടത്തില്‍.
11:53 PM (IST) Oct 09
നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമായ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണം.
11:32 PM (IST) Oct 09
ആദ്യകാല സിനിമ നിർമ്മാതാവും സാഹിത്യകാരനുമായ പി സ്റ്റാൻലി അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തായിരുന്നു അന്ത്യം.
11:15 PM (IST) Oct 09
ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ടാങ്കറുകളിൽ വെള്ളമെത്തിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായിരുന്നില്ല.
10:27 PM (IST) Oct 09
റിസ്ഡിപ്ലാം ഉൽപാദിപ്പിക്കുന്നതിനെതിരെ സ്വിസ് കമ്പനിയായ റോഷ് നൽകിയ ഹർജി ദില്ലി ഹൈക്കോടതി തള്ളി.
09:33 PM (IST) Oct 09
കലുങ്ക് സംവാദത്തിനിടെ നപുംസകം പരാമർശവുമായി സുരേഷ് ഗോപി. പാലക്കാട് ചെത്തലൂരിൽ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമർശം നടത്തിയത്.
09:26 PM (IST) Oct 09
തീപിടുത്തത്തിന് കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം പിന്നീട് കണക്കാക്കുമെന്നും കളക്ടർ അറിയിച്ചു.
08:51 PM (IST) Oct 09
ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് വിഷ്ണുവും ഭാര്യയും ഉൾപ്പടെ ഉള്ളവർ ചേർന്ന് വീടിന്റെ പരിസരത്തു വച്ച് സജിയെ മർദിക്കുകയായിരുന്നു.
07:43 PM (IST) Oct 09
കൂടരഞ്ഞിയില്‍ മാലമോഷണം ആരോപിച്ച് ആസാം സ്വദേശി മൊമിനുള്‍ ഇസ്ലാമിനെ പൊലീസും നാട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പരിക്കേറ്റ തൊഴിലാളി മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
07:37 PM (IST) Oct 09
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് സക്ഷം സംവിധാനം നിർമ്മിച്ചത്. ഡ്രോൺ അടക്കം ആളില്ലാ വ്യോമസംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഈ സംവിധാനത്തിലൂടെ കഴിയും
07:23 PM (IST) Oct 09
അതേ സമയം ഭൂട്ടാൻ കാർ കള്ളക്കടത്തിനു പിന്നിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസ് എന്ന് സംഘത്തിന്റെ വിവരങ്ങൾ ലഭിച്ചതായി ഇ. ഡി വ്യക്തമാക്കി.
06:49 PM (IST) Oct 09
ശബരിമല വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥങ്ങളിൽ വിശ്വാസികളെ കൂട്ടി കൂട്ട പ്രാർത്ഥന നടത്തുമെന്ന് കെ സി വേണുഗോപാൽ.
05:59 PM (IST) Oct 09
അൻപതിലധികം വോട്ടുകളുള്ള വീടുകൾ വരെ പുതിയ പട്ടികയിലുണ്ടെന്ന് ഹർജിക്കാരനായ യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയപ്പോളാണ് കോടതി നീരീക്ഷണം.
05:39 PM (IST) Oct 09
സ്വർണ്ണപ്പാളി വിറ്റെന്ന് പറഞ്ഞത് ഹൈക്കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ വി ഡി സതീശൻ ഉത്തരവാദി അന്നത്തെ ദേവസ്വം മന്ത്രി തന്നെയെന്നും കൂട്ടിച്ചേർത്തു.
05:29 PM (IST) Oct 09
പീരുമേട് തെരഞ്ഞെടുപ്പ് കേസില്‍ ജനപ്രാതിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് തോമസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പുതിയ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്
05:03 PM (IST) Oct 09
ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്‍റെ രാജി അംഗീകരിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ചുമതല കാതോലിക്ക ബാവ ഏറ്റെടുക്കുകയും ചെയ്തു.
04:53 PM (IST) Oct 09
2025ലെ സാഹിത്യ നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്ക്.
04:47 PM (IST) Oct 09
കുട്ടികളുടെ സ്കൂൾ ബാഗ് വാങ്ങി കയ്യിൽ വെച്ചതിന് ശേഷം അതിനുള്ളിലാണ് ആയുധം വെച്ചത്. കൊടുവാളിന്റെ പിടിഭാഗം ബാഗിന് പുറത്തേക്ക് തള്ളിനിൽക്കുന്നത് ദൃശ്യത്തിലുണ്ട്.
04:29 PM (IST) Oct 09
കള്ളനോട്ടുകളുമായി കൊല്ലം പത്തനാപുരം സ്വദേശിയായ അബ്ദുൽ റഷീദ് പിടിയിലായി. 500 രൂപയുടെ 22 കള്ളനോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയത്.
04:08 PM (IST) Oct 09
പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്‍റെ നേതൃത്വത്തിലെന്ന് പൊലീസ് എഫ്ഐആര്‍. വിനേഷ് വാണിയംകുളത്തിനാണ് ക്രൂരമര്‍ദനമേറ്റത്
03:52 PM (IST) Oct 09
ഡിവൈഎഫ്ഐ നേതാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത്.
03:46 PM (IST) Oct 09
മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് ഷായുമായുള്ള കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്
03:29 PM (IST) Oct 09
സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വെക്കണമെന്നും രാജീവ് ചന്ദ്രശേഖർ.
03:23 PM (IST) Oct 09
ശരീരത്തിൽ നിരവധി പരിക്കുകൾ ഉള്ളതായും തലക്കേറ്റ പരിക്കുകൾ അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. അതിനിടെ, സിപിഎം നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എംആർ മുരളിയും വിനേഷിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തി.
03:09 PM (IST) Oct 09
കായംകുളത്തെ യുവാവിന്‍റെ മരണത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ്. ആള്‍ക്കൂട്ട മര്‍ദനത്തെതുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍. യുവാവിനെ മോഷണ കുറ്റം ആരോപിച്ച് അയൽവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
02:48 PM (IST) Oct 09
വിജയ്‌യുടെ കരൂർ സന്ദർശനത്തിന് ഡിജിപിക്ക് മുന്നിൽ ഉപാധികളുമായി ടിവികെ. ടിവികെയുടെ അഭിഭാഷകനാണ് കത്ത് നൽകിയത്. ടിവികെയുടേത് വിചിത്രമായ ആവശ്യങ്ങളാണെന്ന് പൊലീസ് വൃത്തങ്ങൾ.
02:45 PM (IST) Oct 09
റോഡിലെ ഗതാഗത നിയന്ത്രണം ചോദ്യം ചെയ്ത എറണാകുളം വാഴക്കാലി സ്വദേശിയായ യുവാവിനെ ട്രാഫിക് വാര്‍ഡൻമാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
02:19 PM (IST) Oct 09
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്.
02:00 PM (IST) Oct 09
സ്ഫോടനത്തെ തുടർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് വീടുകളുടെ ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം. കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്.
01:37 PM (IST) Oct 09
ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മുന്നറിയിപ്പുണ്ട്
12:30 PM (IST) Oct 09
കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ മധ്യവയസ്കൻ മരിച്ചു.കാരക്കോണം സ്വദേശി സജി (49) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് സജിയെ അയൽവാസിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി
12:17 PM (IST) Oct 09
കർണാടത്തിൽ സ്കൂളിന് തീപിടിച്ച് ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം
12:15 PM (IST) Oct 09
കോഴിക്കോട് കളക്ടറേറ്റിലേക്കുള്ള മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി. ഇവരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോവാതെ നിലയുറപ്പിച്ചിരിക്കുകയാണ്.
11:55 AM (IST) Oct 09
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു പരിഹാസം
11:39 AM (IST) Oct 09
രാധാകൃഷ്ണപിള്ള താമസിച്ചിരുന്ന ഷെഡിന് സമീപത്താണ് പഴക്കംചെന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷെഡിനുള്ളിൽ നിന്ന് തെരുവുനായ്ക്കള്‍ പുറത്തേക്കു വലിച്ചിട്ടെന്നാണ് സംശയം. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിച്ചോ എന്നും സംശയമുണ്ട്.
11:08 AM (IST) Oct 09
നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു.
10:52 AM (IST) Oct 09
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു.കരകളും സ്വദേശികളായ ജയന്തിയും ഭാസുരനുമാണ് മരിച്ചത്.
10:43 AM (IST) Oct 09
പത്തനംതിട്ടയില്‍ പെരുനാട് മുക്കം സ്വദേശിയുടെ വീട്ടില്‍ മോഷണം. പെരുനാട് മുക്കത്ത് ആദര്‍ശിന്‍റെ വീട്ടിലാണ് കള്ളന്‍ കയറിയത്
10:29 AM (IST) Oct 09
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും.
10:25 AM (IST) Oct 09
കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാര്‍ ജോസ് ആണ് മരിച്ചത്. കോട്ടയം ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്