രാധാകൃഷ്ണപിള്ള താമസിച്ചിരുന്ന ഷെഡിന് സമീപത്താണ് പഴക്കംചെന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷെഡിനുള്ളിൽ നിന്ന് തെരുവുനായ്ക്കള്‍ പുറത്തേക്കു വലിച്ചിട്ടെന്നാണ് സംശയം. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിച്ചോ എന്നും സംശയമുണ്ട്.

കൊല്ലം: മൈനാഗപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി. വടക്കൻ മൈനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ള (55)യാണ് മരിച്ചത്. രാധാകൃഷ്ണപിള്ള താമസിച്ചിരുന്ന അടച്ചുറപ്പില്ലാത്ത ഷെഡിന് സമീപത്താണ് പഴക്കം ചെന്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഷെഡിനുള്ളിൽ നിന്ന് തെരുവുനായ്ക്കള്‍ പുറത്തേക്കു വലിച്ചിട്ടെന്നാണ് സംശയം. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഭക്ഷിച്ചോ എന്നും സംശയമുണ്ട്. സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

YouTube video player