സ്ഫോടനത്തെ തുട‍ർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് വീടുകളുടെ ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം. കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്.

കണ്ണൂർ: പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. പുലർച്ചെ 12.15നായിരുന്നു സംഭവം. സ്ഫോടനത്തെ തുട‍ർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം. കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. എന്നാൽ ഏറുപടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഫോടനത്തിൽ സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.

YouTube video player