LIVE NOW
Published : Aug 14, 2026, 06:18 AM ISTUpdated : Aug 14, 2026, 10:41 PM IST

Malayalam News LIVE: ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, ഭാര്യയും ഭർത്താവും തട്ടിയത് 87 ലക്ഷം രൂപ; പ്രതികൾ പിടിയിൽ

Summary

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തം. സംഭവത്തില്‍ രാജ്യവ്യാപകമായി ഇന്ന് വൈകീട്ട് ജില്ലാ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യമെന്ന് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.

couple arrested for duping man of rs 87 lakh with fake jewellery business promise

10:41 PM (IST) Aug 14

ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, ഭാര്യയും ഭർത്താവും തട്ടിയത് 87 ലക്ഷം രൂപ; പ്രതികൾ പിടിയിൽ

മതിലകം പുതിയ കാവില്‍ 'എസ്.ആര്‍.ഗോള്‍ഡ്' എന്ന പേരില്‍ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

Read Full Story

10:27 PM (IST) Aug 14

മഞ്ചൽകെട്ടി കിടത്തി ആശുപത്രിയിൽ എത്തിച്ചു, ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര

ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. മഞ്ചൽകെട്ടി കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു

Read Full Story

09:51 PM (IST) Aug 14

എസ്എച്ച്ഒ ട്രാൻസ്ഫർ പട്ടികയിൽ അന്തിമ തീരുമാനമായില്ല, ചില നിയമനങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന് ആഭ്യന്തരവകുപ്പ്; പുതിയ ഉത്തരവ് വൈകാതെ പുറത്തിറങ്ങും

സംസ്ഥാനത്തെ എസ്എച്ച്ഒമാരുടെ സ്ഥലംമാറ്റ പട്ടികയിൽ അന്തിമ തീരുമാനമായില്ല. ചില നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം

Read Full Story

09:48 PM (IST) Aug 14

കേരള ഫ്ലഡ‍് റെസിലിയൻസ് ഇനിഷ്യേറ്റീവ്, സംസ്ഥാനത്ത് പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, സമഗ്ര രൂപരേഖ ഐഐടി സംഘം സര്‍ക്കാരിന് കൈമാറി

പുഴകൾ, തടാകങ്ങൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നത് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്ന് ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധ സംഘം നിർദേശിച്ചു.

Read Full Story

09:23 PM (IST) Aug 14

കാലടി വിസിക്കെതിരായ കയ്യേറ്റം; ശക്തമായി അപലപിച്ച് ​ഗവർണർ‌, മുഖ്യമന്ത്രിയോട് കർശന നടപടി ആവശ്യപ്പെട്ടു

വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികൾക്കെതിരെ ഇതുവരെ കേസ് എടുക്കാത്തതും ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കുറിച്ച് സംഭവം മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും വിസിമാർ വ്യക്തമാക്കി.

Read Full Story

09:02 PM (IST) Aug 14

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ് - അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡ‍ി അപേക്ഷ നൽകും

അർജുൻ ആയങ്കിയെ കോതമം​ഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.

Read Full Story

08:47 PM (IST) Aug 14

പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ചു, യുവാവ് പിടിയിൽ

പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു

Read Full Story

07:33 PM (IST) Aug 14

ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

സംശയത്തിന്‍റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

Read Full Story

07:28 PM (IST) Aug 14

രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം, വികസിത ഭാരത നിർമാണത്തിൽ നാം മുന്നേറുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു

രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.

Read Full Story

06:52 PM (IST) Aug 14

അമ്മ കൂടെയില്ല, അച്ഛന്‍റെ കാർക്കശ്യം സഹിക്കാൻ വയ്യാതെ മകൻ ചെയ്തത് കടുംകൈ; അച്ഛനെ കൊലപ്പെടുത്തി ജീവനൊടുക്കി

ഉത്തർപ്രദേശിലെ നോയിഡയിൽ ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തിയ ശേഷം പതിനാറുകാരൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Read Full Story

06:48 PM (IST) Aug 14

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല, എഫ്‍സിആർഎയിൽ അമേരിക്കൻ സമ്മർദ്ദ റിപ്പോർട്ടുകൾ തള്ളി; മെലോണി വിവാദത്തിൽ രാഹുലിന് നേരിട്ട് മറുപടിയില്ല

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. എഫ്‌സിആർഎ നിയമഭേദഗതിയിൽ അമേരിക്കൻ സമ്മർദ്ദമുണ്ടെന്ന വാർത്തകളും തള്ളിക്കളഞ്ഞു

Read Full Story

06:44 PM (IST) Aug 14

സ്കൂളുകളിൽ വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ‌ ദേശീയ​ഗാനം മതി; നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ സ്കൂളുകളിലും വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലറിൽ ദേശീയഗാനം പാടാനാണ് നിർദ്ദേശം.

Read Full Story

06:34 PM (IST) Aug 14

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി, ആ‌ർഎസ്എസിന്‍റെ നാവായി റോജി എം ജോൺ മാറിയെന്ന് എസ്എഫ്ഐ

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ തള്ളി. മന്ത്രി ആർഎസ്എസ്സിന്‍റെ നാവായി മാറിയെന്ന് എസ്എഫ്ഐ. സമരത്തിൽ, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് വിസി സിസ തോമസും ആരോപിച്ചു

Read Full Story

06:22 PM (IST) Aug 14

മല്ലികാർജുൻ ഖാർഗെക്കെതിരെ നടന്നത് ജാതീയ അധിക്ഷേപം, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെസി വേണുഗോപാൽ; രാഹുലിന്‍റെ ആലിംഗന വിവാദത്തിലും മറുപടി

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ആലിംഗന വിവാദം, പ്രധാനമന്ത്രിയുടെ നയതന്ത്ര ശൈലിയെ പരിഹസിച്ചതാണെന്നും ആരെയും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു

Read Full Story

06:11 PM (IST) Aug 14

ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും, കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുത്തു

ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം

Read Full Story

06:00 PM (IST) Aug 14

താമസിച്ചിരുന്നത് വാടകവീട്ടിൽ, രണ്ട് കുഞ്ഞുങ്ങൾ; ഭർത്താവിന്‍റെ റൈഫിൾ ഉപയോഗിച്ച് ഭാര്യ ജീവനൊടുക്കി

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സിവിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ ഭാര്യ ഭർത്താവിന്‍റെ ഔദ്യോഗിക റൈഫിൾ ഉപയോഗിച്ച് വെടിവച്ച് മരിച്ചു

Read Full Story

05:36 PM (IST) Aug 14

കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടം കഞ്ഞിക്കുഴിയിൽ സജ്ജം; ജില്ലാ കളക്ടർ നാളെ ഉദ്ഘാടനം ചെയ്യും

ഓണാഘോഷങ്ങളെ വരവേൽക്കാൻ പൂക്കളുടെ മഹാവസന്തമൊരുക്കി കഞ്ഞിക്കുഴി

Read Full Story

05:33 PM (IST) Aug 14

അധിക ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെസി വേണുഗോപാൽ

ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ സി വേണുഗോപാൽ എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. ദില്ലി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 23, 24 തീയതികളിൽ അധിക സർവീസുകൾ വേണമെന്നാണ് ആവശ്യം

Read Full Story

05:29 PM (IST) Aug 14

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ കരുത്തായി കരസേന; 16 മെഡലുകൾ സ്വന്തമാക്കി സൈനിക താരങ്ങൾ

രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളിൽ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആർമി കായിക സംഘമാണ്. ഇന്ത്യ നേടിയ ആകെ 13 സ്വർണമെഡലുകളിൽ എട്ടും സൈനിക താരങ്ങളുടെ വകയായിരുന്നു.

Read Full Story

05:16 PM (IST) Aug 14

മല്ലികാർജുൻ ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, പ്രതിഷേധിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ധാമി; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

മല്ലികാർജുൻ ഖർഗെ താൻ ദളിതനായതുകൊണ്ട് വേദി ശുദ്ധീകരിച്ചെന്ന പരാതി ഉന്നയിച്ചപ്പോൾ, അതിനെ തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. പ്രതിഷേധിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു

Read Full Story

04:45 PM (IST) Aug 14

കേരളത്തിൽ പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, 'കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്'; ഐഐടി സംഘം സമഗ്ര രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി

കേരളത്തിലെ പ്രളയവും മഴക്കെടുതികളും ശാസ്ത്രീയമായി പ്രതിരോധിക്കാൻ ഐഐടി സംഘം പുതിയ പദ്ധതി അവതരിപ്പിച്ചു. ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി. തുടർനടപടികൾ പരിശോധിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി

Read Full Story

04:44 PM (IST) Aug 14

അഹമ്മദ് നജാദിന്റെ മരണം - പ്രതിഷേധം അവസാനിപ്പിച്ച് എസ്എഫ്ഐ, ആരോപണവിധേയരെ സസ്പെൻഡ് ചെയ്യുമെന്ന് ഉറപ്പ് നൽകി കോളേജ് അധികൃതർ

അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. അധ്യാപകരുടെ മാനസിക പീഡനം പതിവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു

Read Full Story

04:01 PM (IST) Aug 14

സ്കൂളിനകത്ത് യൂണിഫോമിൽ മദ്യപിച്ച് വിദ്യാർത്ഥികൾ, വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിന് സ്ഥലംമാറ്റം; അന്വേഷണത്തിന് ഉത്തരവ്

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

Read Full Story

03:44 PM (IST) Aug 14

കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയെന്ന് ആരോപണം

എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.

Read Full Story

03:25 PM (IST) Aug 14

കയ്യില്‍ 3.64 ലക്ഷം രൂപ, ലഹരി വിറ്റുകിട്ടിയ പണം; ചേർത്തലയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ചേർത്തലയിൽ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണവും വൻതോതിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

Read Full Story

03:17 PM (IST) Aug 14

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിക്കാൻ ഉപയോ​ഗിച്ച കാർ പിടികൂടി

തളിപ്പറമ്പിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ അർജുൻ ആയങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.

Read Full Story

01:08 PM (IST) Aug 14

താനൂർ കസ്റ്റഡി മരണം - മൂന്ന് വർഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പുറത്ത്; താമിർ ജിഫ്രിയെ പൊലീസ് ചുമന്നുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ

താനൂർ കസ്റ്റഡി കൊലപാതകത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രിയെ പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.

Read Full Story

01:01 PM (IST) Aug 14

കണ്ണമ്മൂല വിഷ്ണു വധക്കേസ് - നിർണായക വിധിയുമായി നെടുമങ്ങാട് കോടതി; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. പ്രതികൾ ഓരോരുത്തരും 1,75000 രൂപ വെച്ച് പിഴ അടക്കണമെന്നും കോടതി ഉത്തരവിട്ടു. നെടുമങ്ങാട് എസ് സി \ എസ് ടി കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ 7പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Read Full Story

12:54 PM (IST) Aug 14

'തൻ്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര പിഴവ്'; സീറ്റ് ബെൽറ്റ് നിയമലംഘനത്തിൽ ഖേദം പ്രകടിപ്പിച്ച് സി.ആർ. മഹേഷ് എം.എൽ.എ

കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ കാർ ഓടിച്ചുകൊണ്ട്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ റീൽ ആയി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായതും വ്യാപക വിമർശനത്തിന് വഴിവെച്ചതും.

Read Full Story

12:39 PM (IST) Aug 14

'വിദ്യാർത്ഥികളുടെ പ്രതിഷേധം തടയരുത്'; ബാർ കൗൺസിലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വിദ്യാർത്ഥികൾക്ക് എതിരെ ഒരു നടപടിയും പാടില്ലെന്ന് ബാർ കൗൺസിലുകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

Read Full Story

11:56 AM (IST) Aug 14

ട്രെയിൻ തിരക്കിന് ആശ്വാസം; ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ

കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി നൽകിയ നിർദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം.

Read Full Story

11:33 AM (IST) Aug 14

മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി - ഇടപെട്ട് എക്സൈസ് മന്ത്രി; അന്വഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം

കരുനാ​ഗപ്പള്ളിയിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇടപെട്ട് എക്സൈസ് മന്ത്രി. അന്വഷിച്ച് നടപടിയെടുക്കാൻ സിഎംഡിക്ക് നിർദേശം നൽകി. ബെവ്‌കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ അന്വേഷണം നടത്തും.

Read Full Story

11:15 AM (IST) Aug 14

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം, തിരച്ചിൽ തുടരുന്നു

താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയം ഉയർന്നത്.

Read Full Story

10:43 AM (IST) Aug 14

ആകാശത്ത് നാല് സെക്കൻഡോളം നിയന്ത്രണം നഷ്ടമായി; പൂക്കറ്റ് എയർ ഇന്ത്യ വിമാനപകടത്തിൻ്റെ ബ്ലാക്ക് ബോക്സിൽ നിർണായക വിവരങ്ങൾ

ആകാശത്തുവെച്ച് വിമാനത്തിന്റെ നിയന്ത്രണം നാല് സെക്കൻഡ് നേരത്തേക്ക് പൂർണമായി നഷ്ടപ്പെട്ടതായി ബ്ലാക്ക് ബോക്സിലെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ

Read Full Story

10:14 AM (IST) Aug 14

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല; ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ച

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിക്കില്ല. പട്ടികയിലെ പരിശോധന പൂർത്തിയാക്കിയില്ല. ഇതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ.

Read Full Story

10:01 AM (IST) Aug 14

മെസ്സിയുടെ പേരിലെ തട്ടിപ്പ് - ആരോപണങ്ങൾക്ക് വഴിവെച്ചേക്കാമെന്ന പൊലീസിൻ്റെ മുന്നറിയിപ്പും സർക്കാർ അവ​ഗണിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്

മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ പൊലീസിൻ്റെ മുന്നറിയിപ്പും സർക്കാർ അവ​ഗണിച്ചുവെന്ന് വിവരങ്ങൾ. സ്പോൺസർമാരുടെ പശ്ചാത്തലം വിശദീകരിച്ച് ആയിരുന്നു പൊലീസ് റിപ്പോർട്ട്.

Read Full Story

09:40 AM (IST) Aug 14

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം - കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയൻ

എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തുവെന്നും, സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

Read Full Story

09:22 AM (IST) Aug 14

പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനംനൊന്തെന്ന് സംശയം

എറണാകുളത്ത് പതിനാലുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്.

Read Full Story

08:45 AM (IST) Aug 14

സഹദിയ നസ്റിന്റെ മരണം - സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

ഇക്കഴിഞ്ഞ മാസം ഏട്ടിനാണ് ഭർത്താവ് ജിംഷാദിന്റെ എടത്തനാട്ടുകരയിലെ വാടകവീട്ടിൽ വെച്ച് സഹദിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടര വർഷം മുമ്പായിരുന്നു സഹദിയയുടെയും ജിംഷാദിൻ്റെയും വിവാഹം.

Read Full Story

08:31 AM (IST) Aug 14

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്. കൊട്ടാരക്കര പൊലീസും റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് എംഡിഎംഎ പിടികൂടിയത്.

Read Full Story

More Trending News