താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയം ഉയർന്നത്.
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ് (80) ഇന്നലെ മുതൽ കാണാതായത്. താളികുണ്ട് കടവിന് സമീപത്തുനിന്ന് ഇവരുടെ മൊബൈൽ ഫോണും മോതിരവും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വയോധിക പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയം ഉയർന്നത്. സംഭവത്തെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.



