ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വിദ്യാർത്ഥികൾക്ക് എതിരെ ഒരു നടപടിയും പാടില്ലെന്ന് ബാർ കൗൺസിലുകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
ദില്ലി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വിദ്യാർത്ഥികൾക്ക് എതിരെ ഒരു നടപടിയും പാടില്ലെന്ന് ബാർ കൗൺസിലുകളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിച്ചു. താനും വിദ്യാർത്ഥികളും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെടാൻ ബാർ കൗൺസിലിന് എന്ത് അധികാരം ആണെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു. വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. പഠന കാലത്ത് കാലത്ത് താനും വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർഥികൾക്ക് സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകണം. അവർ പറയുന്നത് തെറ്റാണെങ്കിൽ പോലും പ്രതിഷേധിക്കാൻ അവസരം നൽകണം. അത് തടയരുത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

