വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നത്.

11:37 PM (IST) Jan 05
അബുദാബിയിൽ ഇന്നലെ അപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ നാലാമത്തെ കുട്ടിയും മരിച്ചു. ഏഴു വയസ്സുകാരനായ അസ്സാം അബ്ദുൽ ലത്തീഫാണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
11:06 PM (IST) Jan 05
അബുദാബിയിൽ നിന്ന് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. നാല് മക്കളും വീട്ടുജോലിക്കാരിയും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ലത്തീഫും ഭാര്യയും അമ്മയും ചികിത്സയിൽ തുടരുകയാണ്
10:29 PM (IST) Jan 05
ഫിഷിങ്ങ് ഹാർബറിന് പുലി മുട്ടിന് സമീപം ഉണക്ക ഇലകൾക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും തീപിടിത്തത്തിൽ കത്തി നശിച്ചു.
10:09 PM (IST) Jan 05
വൈകീട്ട് എട്ടുമണിയോടെയാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി ഇടപെട്ട് ചികിത്സ നൽകുകയായിരുന്നു.
09:55 PM (IST) Jan 05
ജോസഫ് എന്ന തൊഴിലാളിക്കാണ് വെട്ടേറ്റത്. കൊല്ലം സ്വദേശിയായ അധിനാഷാണ് വെട്ടിയത്. അധിനാഷിനെ ഹാർബർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
09:21 PM (IST) Jan 05
കോയിപ്രം പൊലീസ് പ്രതികളുമായി കൊട്ടാരക്കര ജയിലിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട അടൂർ നഗരത്തിൽ വെച്ച് കെഎസ്ആർടിസി ബസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് പൊലീസ് ജീപ്പിൽ ഇടിച്ച ശേഷം മറ്റൊരു ബസ്സിലും ഇടിച്ചാണ് നിന്നത്.
08:39 PM (IST) Jan 05
1998 മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കുകയാണെന്നും നാലാം ഘട്ടത്തിൽ അന്വേഷിക്കുന്നത് പ്രശാന്തിന്റെ ഭരണ സമിതി ദ്വാരപാലക പാളികളിൽ സ്വർണം പൊതിയാൻ നടത്തിയ ഇടപെടലുകളാണെന്നും എസ്ഐടി.
08:16 PM (IST) Jan 05
അബുദാബിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം സ്വദേശിയും മരിച്ചിരുന്നു. കോഴിക്കോട് സ്വദേശിയും ദുബൈയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
07:30 PM (IST) Jan 05
'പുനർജനി പദ്ധതിയിൽ ഇതുവരെ നാല് തവണ അന്വേഷണം നടന്നു. ഇനിയും അന്വേഷണം വേണമെന്നുണ്ടെങ്കിൽ അത് നടത്തട്ടെ. സർക്കാരിനും സിപിഎമ്മിനും തന്നെ സി ബി ഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിക്കാനാണ് ആഗ്രഹമെങ്കിൽ അതും നടക്കട്ടെ'
06:05 PM (IST) Jan 05
മുൻകൂർ ജാമ്യം തേടിയാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകൾ മാത്രമാണ് യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചതെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ. സൈബർ പൊലീസ് റജിസ്റ്റർ ചെയ്യാൻ സാധ്യതയുള്ള കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.
05:33 PM (IST) Jan 05
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വദേശിയെ രോഗലക്ഷ്ണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
05:31 PM (IST) Jan 05
നിർണ്ണായകമായ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചും എൽ ഡി എഫ് - യു ഡി എഫ് കൂട്ടുകെട്ട് പിടിച്ചെടുത്തു. വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ എൽ ഡി എഫിന് ലഭിച്ചപ്പോൾ, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികൾ യു ഡി എഫ് സ്വന്തമാക്കി
05:04 PM (IST) Jan 05
കുട്ടിയ്ക്ക് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് അന്ന് തന്നെ വിനോദിനിയുടെ കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് വിഡി സതീശൻ. കൈയ്യിന് വേണ്ടിയുള്ള മുഴുവൻ തുകയും അടച്ചുവെന്നും സതീശൻ.
04:33 PM (IST) Jan 05
പശ്ചിമബംഗാൾ സ്വദേശി നസീറുൾ ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ വർഷങ്ങളായി മലപ്പുറം ജില്ലയിൽ ജോലി ചെയ്തുവരികയായിരുന്നു.
03:25 PM (IST) Jan 05
ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. അതേസമയം, ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല
02:25 PM (IST) Jan 05
അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് യുഡിഎഫ് വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തുമെന്നും സതീശൻ.
12:56 PM (IST) Jan 05
ഡ്രഗ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കിടയിലൂടെ കൈവിലങ്ങുമായി നടന്നുനീങ്ങുന്ന മദൂറോയുടെ ദൃശ്യം ഇന്നലെ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.
12:00 PM (IST) Jan 05
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും രാഹുൽ ഈശ്വര്‍. തനിക്കെതിരെ യുവതി വീണ്ടും പരാതി നൽകിയിട്ടില്ലെന്നും പരാതിയിലും തട്ടിപ്പ് കാണിച്ചാൽ എന്ത് ചെയ്യുമെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.
11:27 AM (IST) Jan 05
തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി തുറന്ന് പറഞ്ഞ് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ
11:23 AM (IST) Jan 05
ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമര്‍ ഖാലിദിനും ഷര്‍ജീ. ഇമാമിനും ജാമ്യമില്ല
11:16 AM (IST) Jan 05
നേമത്ത് മത്സരിക്കാനുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും മന്ത്രി വി ശിവൻകുട്ടി.
10:48 AM (IST) Jan 05
പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ദിവസങ്ങളോളം സംഭവം മറച്ചുവെച്ചു.
10:21 AM (IST) Jan 05
ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ആനന്ദബോസ് വ്യക്തമാക്കുന്നത്.
09:42 AM (IST) Jan 05
ഡോക്ടർ പി സരിൻ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന.
09:27 AM (IST) Jan 05
നേമത്ത് വി ശിവൻകുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
08:45 AM (IST) Jan 05
പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്.
08:19 AM (IST) Jan 05
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചത് അതീവ ഗുരുതരമാണെന്നും ആന്റണി രാജുവിന്റെ നടപടി നാണക്കേട് എന്ന് ബാർ കൗൺസിൽ പ്രസിഡന്റ് ടി എസ് അജിത് ഏഷ്യാനെറ് ന്യൂസിനോട് പ്രതികരിച്ചു.
07:44 AM (IST) Jan 05
എംപിമാർ മത്സരിച്ചാൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാകുമെന്നും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാട്ടി.
07:28 AM (IST) Jan 05
ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
07:06 AM (IST) Jan 05
ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് വിധി.
06:48 AM (IST) Jan 05
ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു.