വൈകീട്ട് എട്ടുമണിയോടെയാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി ഇടപെട്ട് ചികിത്സ നൽകുകയായിരുന്നു.
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ (35) ആണ് ജീവനൊടുക്കിയത്. വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെയാണ് ജീവനൊടുക്കിയത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


