താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ ഇന്ന് മുതൽ 7 ദിവസത്തേക്ക് നിരോധനാജ്ഞ. പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ 100 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്.

11:35 PM (IST) Nov 01
കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
10:27 PM (IST) Nov 01
പത്തനംതിട്ടയിലെ ഒന്നര വയസുകാരന്‍റെ മരണം അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതിനെതുടര്‍ന്നെന്ന് കണ്ടെത്തൽ. പത്തനംതിട്ട ചെന്നീര്‍ക്കര പന്നിക്കുഴിയിൽ സാജന്‍റെയും സോഫിയയുടെയും ഒന്നര വയസുല്ല മകൻ സായി ആണ് മരിച്ചത്.
10:06 PM (IST) Nov 01
പ്രതിഷേധങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ കുത്തനെ ഉയര്‍ത്തിയ ഫീസ് കുറച്ച് പുതുക്കിയ ഫീസ് നിശ്ചയിച്ച് കാര്‍ഷിക സര്‍വകലാശാല.ഡിഗ്രി കോഴ്സിനെ 24,000 രൂപയായിരിക്കും ഒരു സെമസ്റ്ററിനുള്ള ഫീസ്. നേരത്തെ ഇത് 48,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു
09:10 PM (IST) Nov 01
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തിൽ പിഎംഎ സലാമിനെതിരെ സിപിഎം. പി എം എ സലാമിന്‍റേ തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം ആവശ്യപ്പെ'ട്ടു
08:54 PM (IST) Nov 01
നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറു പേരെ ഇടുക്കിയിൽ നിന്നും വനപാലകർ പിടികൂടി. മറയൂർ സ്വദേശികളായ സന്തോഷ് കുമാർ, സാം രാജ്, പ്രകാശ് സി, എസ്. ഹരികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരാണ് പിടിയിലായത്.
08:14 PM (IST) Nov 01
സെക്രട്ടേറിയറ്റിന് മുന്നിൽ 266 ദിവസം നീണ്ട രാപകൽ സമരം അവസാനിപ്പിച്ച് ആശ പ്രവർത്തകർ. സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ പോരാട്ടം തുടരാനാണ് തീരുമാനം.
07:36 PM (IST) Nov 01
കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ വാഹനം പൊലീസ് ബലം പ്രയോഗിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. പിന്നെ കാണുന്നത് വണ്ടിയും യാത്രക്കാരും നിലത്തേക്ക് വീഴുന്നതാണ്.
07:31 PM (IST) Nov 01
കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുടുങ്ങി അപകടം. പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് ചുങ്കത്ത് ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കരിമ്പ് ജ്യൂസ് അടിക്കുന്ന മെഷീൻ മുറിച്ചു മാറ്റിയാണ് കൈ പുറത്തെടുത്തത്.
06:58 PM (IST) Nov 01
അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു
06:17 PM (IST) Nov 01
പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് കടലാസ് കമ്പനിയാണെന്ന സംശയത്തിലാണ് പൊലീസ്.
05:47 PM (IST) Nov 01
അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
05:41 PM (IST) Nov 01
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം.
05:28 PM (IST) Nov 01
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കി. മഹാനടന്മാര്‍ ഈ വഞ്ചനയ്ക്ക് കൂട്ടു നിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
05:08 PM (IST) Nov 01
അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സര്‍ക്കാര്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു.
05:06 PM (IST) Nov 01
അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി മമ്മൂട്ടി. മാസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിലെത്തുന്നത്.
04:39 PM (IST) Nov 01
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു.
04:29 PM (IST) Nov 01
കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്
04:18 PM (IST) Nov 01
താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധ ഭീഷണി. ഊമകത്തിലൂടെയാണ് വധഭീഷണി സന്ദേശം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് ബിഷപ്പ്
04:15 PM (IST) Nov 01
ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരിക്ക് ഏറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഈ മാസം 24 നാണ് സംഭവം.
03:47 PM (IST) Nov 01
ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു.
03:33 PM (IST) Nov 01
കൃഷി മന്ത്രി വിളിച്ച യോഗത്തിൽ കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.
02:40 PM (IST) Nov 01
സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്.
02:36 PM (IST) Nov 01
താനൂര്‍ കൂടി ലക്ഷ്യം വച്ച് ഇത്തവണ പഞ്ചായത്തില്‍ മുന്നണിയായേ പറ്റൂ എന്ന് നേതൃത്വത്തിന്‍റെ കര്‍ശന നിര്‍ദ്ദേശം ആദ്യം തന്നെ താഴേക്ക് എത്തി. നേതൃത്വത്തെ ബോധ്യപെടുത്താൻ പേരിനൊരു ചര്‍ച്ച നടത്തി ഇരുപാര്‍ട്ടികളും പതിവ് പോലെ ഇത്തവണയും അടിച്ചു പിരിഞ്ഞു
02:25 PM (IST) Nov 01
രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ദത്താത്രേയ ഹൊസബലേ. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
02:00 PM (IST) Nov 01
അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സർക്കാർ ചെലവിടുന്നത് ഒന്നരക്കോടി. പാവപ്പെട്ടവർക്കുള്ള വീട് നിർമാണ ഫണ്ടിൽ നിന്നാണ് ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്.
01:58 PM (IST) Nov 01
ടോമിന്‍ ജെ തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ തുടങ്ങി. ടോമിൻ തച്ചങ്കരി ഇന്ന് കോടതിയിൽ ഹാജരായി. രണ്ട് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു.
01:46 PM (IST) Nov 01
തെരുവുനായ കേസിൽ സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാനം. എബിസി ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ട്. തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികൾ നടത്തിയെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
12:52 PM (IST) Nov 01
കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽ പെട്ടത്. തിരക്കിലും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
12:42 PM (IST) Nov 01
കോഴിക്കോട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
12:35 PM (IST) Nov 01
സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
12:35 PM (IST) Nov 01
നിലവിൽ എസ്ഐആർ പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് മനുഷ്യർ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായതും മുന്നിലുണ്ടെന്നും കാന്തപുരം. വോട്ടര്‍പട്ടികയിൽ നിന്ന് പുറംതള്ളപ്പെട്ടവരിൽ മഹാഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരാണ്.
11:36 AM (IST) Nov 01
കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞുവീണു. കക്കോടിയിലാണ് സംഭവം. മതിലിനടിയിൽ കുടുങ്ങിക്കിടന്നിരുന്നയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
11:34 AM (IST) Nov 01
കേന്ദ്ര സർക്കാർ ബംഗാൾ അതിർത്തിയിലെ സുരക്ഷയ്ക്കായി വേലി നിർമ്മിച്ചത് വലിയ വിജയമായ ഉയർത്തിക്കാട്ടുമ്പോഴാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസംഗമെന്ന് അഭിഷേക് ബാനർജി പരിഹസിച്ചു
11:27 AM (IST) Nov 01
കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാർ പറഞ്ഞു. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടു. അനിൽ കുമാറിന്റെ അവസ്‌ഥയിലാണ് താനും. ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല.
11:01 AM (IST) Nov 01
മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമായ കെ ജി ശങ്കരപിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്.
10:46 AM (IST) Nov 01
ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
10:29 AM (IST) Nov 01
മുഖ്യമന്ത്രി നിയമസഭയിൽ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി, മൈക്രോ പ്ലാനുകളിലൂടെ ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നിവ ഉറപ്പാക്കിയാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്
10:25 AM (IST) Nov 01
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി അമിത് ഷായ്ക്ക് കത്തയച്ചു. ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷൻ ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയർപോർട്ട് എന്നുമാക്കണമെന്നും കത്തിൽ പറയുന്നു
09:53 AM (IST) Nov 01
ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ ഐ ട്വൻ്റി കാറാണ് കത്തിച്ചാമ്പലായത്. സംഭവത്തിൽ ഹരികൃഷ്ണൻ അന്തിക്കാട് പൊലീസിൽ പരാതി നൽകി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
09:47 AM (IST) Nov 01
കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമാണെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സഭയിൽ ചർച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷം. സഭാ സമ്മേളനം സർക്കാർ പ്രഹസനമാക്കിയെന്നും കേരളത്തിൽ ഇപ്പോഴും പട്ടിണിമരണം നടക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു