ടോമിന്‍ ജെ തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ തുടങ്ങി. ടോമിൻ തച്ചങ്കരി ഇന്ന് കോടതിയിൽ ഹാജരായി. രണ്ട് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു.

കോട്ടയം: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിചാരണ തുടങ്ങി. കോട്ടയം വിജിലൻസ് കോടതിയിലാണ് 28 ദിവസം തുടർച്ചയായുള്ള വിചാരണ. ടോമിൻ തച്ചങ്കരി ഇന്ന് കോടതിയിൽ ഹാജരായി. രണ്ട് സാക്ഷികളെയും ഇന്ന് വിസ്തരിച്ചു. 128 സാക്ഷികളാണുള്ളത്. 145 രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവീസ് കാലാവധിയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസ് ആണ്.

YouTube video player