ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി നൽകുകയാണ് പതിവ്. ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പത്തനംതിട്ട സൈബർ പൊലീസ് ആണ് 23കാരനായ ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.

YouTube video player