നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറു പേരെ ഇടുക്കിയിൽ നിന്നും വനപാലകർ പിടികൂടി. മറയൂർ സ്വദേശികളായ സന്തോഷ് കുമാർ, സാം രാജ്, പ്രകാശ് സി, എസ്. ഹരികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരാണ് പിടിയിലായത്.
ഇടുക്കി: നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആറു പേരെ ഇടുക്കിയിൽ നിന്നും വനപാലകർ പിടികൂടി. മറയൂർ സ്വദേശികളായ സന്തോഷ് കുമാർ, സാം രാജ്, പ്രകാശ് സി, എസ്. ഹരികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരാണ് പിടിയിലായത്. മറയൂരിനടുത്ത് ചിന്നാർ ഭാഗത്ത് നിന്നാണ് ഷെഡ്യൂൾ ഒന്നിൽ പെട്ട നക്ഷത്ര ആമയെ പിടികൂടിയത്. തുടര്‍ന്ന് വാഹനത്തിൽ ഏലപ്പാറയിൽ എത്തിച്ചു. വനം വകുപ്പ് ഇൻറലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് മുറിഞ്ഞപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെ കുട്ടിക്കാനം പള്ളിക്കുന്ന് ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന നക്ഷത്ര ആമയെയും സഞ്ചരിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.



