കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്

കൊല്ലം: കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്. ഇന്ന് കൊല്ലം അഞ്ചലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. കെഎസ്ആര്‍ടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും ഡാന്‍സാഫ് ടീമും അഞ്ചൽ പൊലീസും ചേര്‍ന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്. രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

YouTube video player