കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും പുറത്തിറക്കി. കേസ് നാലാം തീയതി വീണ്ടും പരിഗണിക്കും.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹരജികള്‍ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹര്‍ജികളും ഹൈക്കോടി ഫയലിൽ സ്വീകരിച്ചു.



